Kerala

ശബരിമലയും തോൽവിക്ക് കാരണമായി; കുറ്റസമ്മതവുമായി സിപിഎം

തി​രു​വ​ന​ന്ത​പു​രം: ശബരിമല വിഷയം തെ​ര​ഞ്ഞെ​ടു​പ്പിൽ തിരിച്ചടിച്ചെന്ന കുറ്റസമ്മതവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് ശ​ബ​രി​മ​ല​യും കാ​ര​ണ​മാ​യി, ഇതേത്തുടർന്ന് ​ഒ​രു വി​ഭാ​ഗം വിശ്വാസികളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​ല്‍ വ​ല​തു​പ​ക്ഷ ശ​ക്തി​ക​ള്‍ വി​ജ​യി​ച്ചെ​ന്നാ​ണ് സി​പി​എം സ്വയം വിലയിരുത്തുന്നത്. ഇതേക്കുറിച്ച് പ്രത്യേകം പരിശോധിക്കാനും തീരുമാനമായി. പത്രക്കുറിപ്പിലാണ് സിപിഎം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എന്നാല്‍ ശബരിമലയെന്ന വാക്ക് വാര്‍ത്താക്കുറിപ്പില്‍ ഒരിടത്തും ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

പരാജയം താല്‍ക്കാലിക തിരിച്ചടിയാണ്. നരേന്ദ്രമോദി തുടരുന്നതിലെ അപകടം സമൂഹത്തില്‍ ശരിയായി പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചു. എന്നാല്‍ ഇതിന്റെ നേട്ടം യു.ഡി.എഫിനാണ് ഉണ്ടായത്. ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണത്തോടൊപ്പം മറ്റുപല ഘടകങ്ങളും യുഡിഎഫിന് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നതിന് കാരണമായി. രാഹുല്‍ഗാന്ധി വയനാട് സ്ഥാനാര്‍ഥിയായതും, പ്രധാനമന്ത്രിയാകുമെന്ന പ്രചരണവും യുഡിഎഫിന് ഗുണം ചെയ്തെന്നും യോഗം വിലയിരുത്തി.

B4 Admin

Recent Posts

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

11 minutes ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

1 hour ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

1 hour ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

2 hours ago

കുടുക്കില്‍ നിന്നും ഊരാക്കുടുക്കിലേക്കോ ?. ഡോളര്‍ വിവാദത്തില്‍ കുരുങ്ങി ആന്റോ അഗസ്റ്റിന്‍. പണം തിരികെ നല്‍കാനാവില്ലെന്ന് പോലീസ്. വിദേശ കറന്‍സി കേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…

8 hours ago

പിണറായി മുതല്‍ വി.ഡി. സതീശന്‍ വരെ. മാസപ്പടി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…

9 hours ago