Nagaroor car accident; An entire family was destroyed by drunk driving suspects; The body of the second son was found with his head severed, while the 15-year-old was in critical condition
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ(42) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും വാഹനമോടിച്ചിരുന്ന സമയം മദ്യലഹരിയിലായിരുന്നെന്നാണ് പോലീസ് പറയുന്നത്. പ്രതികൾ രണ്ടുപേരും വ്യാപാരികളാണ്. അമിത വേഗതയിലെത്തിയ ആഢംബര വാഹനം ഓടിച്ചത് ഷിറാസായിരുന്നു. പ്രതികളുടെ രക്തപരിശോധന നടത്തിയതിൽ നിന്നുമാണ് ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം നടന്നത്. അമിതവേഗത്തിലെത്തിയ കാർ, അച്ഛനും 2 മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. കല്ലിങ്കൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ, അഞ്ച് വയസ്സുള്ള മകൻ ശ്രീദേവ് എന്നിവരാണ് മരിച്ചത്. പ്രദീപിന്റെ മൂത്ത മകൻ ശ്രീഹരി(15) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മക്കളോടൊപ്പം യാത്രയിലായിരുന്ന പ്രദീപ് കാറിന്റെ വേഗത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തന്റെ ബൈക്ക് റോഡ് സൈഡിലേക്ക് ഒതുക്കിയിരുന്നു. എന്നാൽ നിയന്ത്രണം വിട്ട കാർ ബൈക്കിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് വിവരം.
പ്രദീപിനെയും പരിക്കേറ്റ മൂത്ത മകനെയും ആശുപത്രിയിലേക്ക് മാറ്റി 15 മിനുട്ടിന് ശേഷമാണ് രണ്ടാമത്തെ മകൻ ശ്രീദേവിൻറെ മൃതദേഹം അപകടം നടന്ന റോഡിന്റെ അടുത്തായുള്ള തോട്ടിൽ നിന്ന് കണ്ടെത്തിയത്. സമീപത്തെ തോട്ടിലേക്ക് വീണ ശ്രീദേവിന്റെ തല കമ്പിവേലിയിൽ തട്ടി അറ്റുപോയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ തല കണ്ടെത്തിയത്. നഗരൂർ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു പ്രദീപും മക്കളും. ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രദീപ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള മൂത്ത മകൻ ശ്രീഹരിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…