Categories: India

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട: ഇന്ന് നാഗസാക്കി ദിനം

രണ്ടാം ലോകമഹായുദ്ധത്തില്‍ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ഓഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയ ശേഷം ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ് വര്‍ഷിക്കുകയായിരുന്നു. ഒരൊറ്റ ദിവസംകൊണ്ട് നാല്‍പതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയില്‍ പൊലിഞ്ഞത്. ജപ്പാന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ബോംബ് വര്‍ഷിച്ച വര്‍ഷം മാത്രയില്‍ 80,000-ലേറെ ആളുകള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ പതിന്മടങ്ങ് ആളുകള്‍ ദുരന്തത്തിന്‍റെ കെടുതികള്‍ ഇന്നും അനുഭവിക്കുന്നു.

ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16-ാം നൂറ്റാണ്ടുമുതല്‍ 19-ാം നൂറ്റാണ്ടുവരെ ഈ നഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു. ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയല്‍ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം.

ഏഴരപതിറ്റാണ്ടായെങ്കിലും അണുബോംബിന്‍റെ ബാക്കിപത്രമായി ഇന്നും ആയിരക്കണക്കിനാളുകള്‍ വിലാംഗരായും മാരകരോഗങ്ങളെ വഹിച്ചും നാഗസാക്കിയില്‍ കഴിയുന്നു.സഡാക്കോ സസാക്കിമാരും ഹിബാകുഷകളും ലോകത്ത് ഇനിയും ഉണ്ടാവാതിരിക്കണമെങ്കില്‍ അണുവികിരണമുണ്ടാക്കുന്ന എല്ലാ പ്രവര്‍ത്തനവും അവസാനിപ്പിക്കണം. ലോകത്തെ പല പ്രാവശ്യം നശിപ്പിക്കാനുള്ള അണുവായുധങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ളവര്‍ അവ നിര്‍വീര്യമാക്കുകയും പുതിയവ ഉല്‍പ്പാദിപ്പിക്കാതിരിക്കുകയും വേണം. ആണവ മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് സുരക്ഷിതമായ മാര്‍ഗം ഇനിയും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആണവ നിലയങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്.

ആറ്റം ബോംബ് സ്‌ഫോടനത്തിന്‍റെ ഇരകളായി ജപ്പാനില്‍ കഴിയുന്ന ഹിബാകുഷകള്‍ ഇന്നും കാന്‍സറും ജനിതക വൈകല്യങ്ങളുമായി കഴിയുകയാണ്. ജപ്പാനിലെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ ഇവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറില്ലത്രെ. 74 കൊല്ലത്തിനുശേഷം ഇപ്പോഴും പിറന്നുവീഴുന്ന കുട്ടികളിലധികവും അംഗവൈകല്യമുളളവരാണ്. കഴിഞ്ഞവര്‍ഷം വരെ ഏകദേശം അഞ്ച് ലക്ഷത്തോളം ഹിബാകുഷകളെയാണ് ജാപ്പനീസ് ഗവണ്‍മെന്‍റ് കണ്ടെത്തിയത്. അണുവികിരണം ജനിതകവ്യതിയാനം വരുത്തുന്നതിനാല്‍ ഇനിയും എത്രയോ തലമുറകള്‍ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരും.

1945 ഓഗസ്റ്റ്‌ ഒന്‍പതിനാണ് നാഗസാക്കിയുടെ സ്വതേയുള്ള ശാന്തത ഭേദിച്ച് അമേരിക്കയുടെ ബോക്സ്കാര്‍ എന്ന കൊലയാളി വിമാനം ‘ഫാറ്റ്മാന്’‘ എന്ന പ്ലൂട്ടോണിയം ബോംബുമായി നാഗസാക്കിക്ക്‌ മുകളില്‍ പ്രത്യക്ഷപ്പെട്ടത്. കൃത്യം 11.02 ന്‌ മനുഷ്യക്രൂരതയുടെ പൂര്‍ണ രൂപമായി അമേരിക്കയുടെ ബോക്സ്കാര്‍ വിമാനം നാഗസാക്കിക്കുമേല്‍ അണുബോംബ്‌ വര്‍ഷിച്ചു. അന്ന് തൊട്ട് ഇന്നോളം നാഗസാക്കി ലോകമനസാക്ഷിയുടെ നെഞ്ചില്‍ ഒരു നീറ്റലായി എരിയുന്നു.

B4 Admin

Recent Posts

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

48 minutes ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

2 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

2 hours ago

രോഗികള്‍ മരുന്ന് കിട്ടാതെ വലയുമ്പോള്‍, കോടികളുടെ മരുന്നുകള്‍ വെയര്‍ഹൗസില്‍ നശിക്കുന്നു. മരുന്നുക്ഷാമത്തിന് പിന്നില്‍ ഗുരുതര വീഴ്ച. അഞ്ച് വര്‍ഷമായി കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിച്ചില്ലെന്ന് കണ്ടെത്തല്‍. വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകള്‍.

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…

9 hours ago

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

10 hours ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

10 hours ago