India

രാഷ്ട്രീയമായി സ്വാർത്ഥതയുള്ളവർ സൗജന്യമായി പെട്രോളും ഡീസലും പ്രഖ്യാപിക്കും; കോൺഗ്രസിനെതിരെയും ആം ആദ്മി പാർട്ടിക്കെതിരെയും പ്രതികരിച്ച് നരേന്ദ്ര മോദി; പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത് 900 കോടി രൂപയുടെ പദ്ധതി

കോൺഗ്രസിന്റ കറുപ്പ് വസ്ത്രമണിഞ്ഞ പ്രതിഷേധത്തിനെതിരെയും ആം ആദ്മി പാർട്ടിക്കെതിരെയും രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ പാനിപ്പത്തിലെ 2ജി എഥനോൾ പ്ലാന്റ് രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി സ്വാർത്ഥതയുള്ളവർ സൗജന്യമായി പെട്രോളും ഡീസലും പ്രഖ്യാപിക്കുമെന്നായിരുന്നു ആം ആദ്മി പാർട്ടിക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം. സൗജന്യങ്ങൾ വരുംതലമുറയുടെ അവകാശങ്ങൾ കവർന്നെടുക്കും. രാജ്യം സ്വാശ്രയമാകുന്നതിന് സൗജന്യങ്ങൾ തടസമാണ്. സൗജന്യങ്ങൾ രാജ്യത്തെ നികുതിദായകരുടെ മേലുള്ള ഭാരം വർദ്ധിപ്പിക്കും.

പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിക്കുന്നതിലൂടെ തങ്ങളുടെ കഷ്ടകാലം തീരുമെന്ന് ചിലർ കരുതുകയാണെന്നായിരുന്നു കോൺ​ഗ്രസിനെതിരായ വിമർശനം. മന്ത്രവാദത്തിൽ വിശ്വസിക്കുന്നവർക്ക് ജനങ്ങളുടെ വിശ്വാസം ആർജിക്കാനാകില്ല. നിരാശയിലും നിഷേധാത്മകതയിലും മുഴുകി ചിലർ മന്ത്രവാദത്തിനു പുറകെ പോകുകയാണ്. മന്ത്രവാദം പ്രചരിപ്പിക്കാനുള്ള ശ്രമം ആഗസ്ത് അഞ്ചിന് കണ്ടെന്നും മോദി വ്യക്തമാക്കി.

മാത്രമല്ല വൈക്കോൽ, കർഷകരുടെ പ്രധാന വരുമാന സ്രോതസ്സായി മാറും. ഹരിയാനയിലെ മലിനീകരണം കുറയ്ക്കാൻ പദ്ധതി സഹായിക്കും. വൈക്കോൽ കത്തിക്കുന്നത് കൊണ്ടുള്ള മലിനീകരണ പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരമാകാൻ പദ്ധതിക്ക് കഴിയുമെന്നും മോദി കൂട്ടിച്ചേർത്തു. 900 കോടി രൂപയുടെ പദ്ധതിയാണ് പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത്.

admin

Recent Posts

‘സംവരണമെല്ലാം മുസ്‌ളിം സമുദായത്തിന് മാത്രമാക്കും’ വിവാദ പ്രസ്താവനയില്‍ കുടുങ്ങി ഇന്‍ഡി സഖ്യം ; ഗൂഢാലോചന പുറത്തായെന്ന് എന്‍ഡിഎ

ന്യൂഡല്‍ഹി: എസ്സി, എസ്ടി, ഒബിസി എന്നിവരില്‍ നിന്ന് സംവരണം നീക്കി മുസ്ലിംകള്‍ക്ക് സമ്പൂര്‍ണ്ണ സംവരണം നല്‍കാനാണ് ഇന്‍ഡി സഖ്യം ആഗ്രഹിക്കുന്നതെന്ന…

9 mins ago

ഹരിയാനയിൽ 3 സ്വതന്ത്രർ പിന്തുണ പിൻവലിച്ചു ! ബിജെപി സർക്കാർ പ്രതിസന്ധിയിൽ

ഹരിയാനയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 3 സ്വതന്ത്ര എംഎല്‍എമാര്‍ തങ്ങളുടെ…

30 mins ago

ഒന്നുകിൽ ജാമ്യം ; ഇല്ലെങ്കിൽ കസേരയില്ല മുഖ്യൻ ! ഇതിൽ ഏതാണ് വേണ്ടത് ?

ജയിലിലിരുന്ന് ഭരണം വേണ്ട ; കെജ്‌രിവാളിന് കർശന താക്കീതുമായി കോടതി

35 mins ago

പ്രധാനമന്ത്രി മോദിയുടെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ വോട്ട് ചെയ്തു !തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാവും ഉണ്ടാവുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ…

1 hour ago

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പർ ! കഴക്കൂട്ടം വെട്ടുറോഡിൽ ടിപ്പർ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത്‌ ടിപ്പർ. കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതി മരിച്ചു . പെരുമാതുറ സ്വദേശിനി റുക്‌സാന (35) ആണ്…

2 hours ago

ബൈക്കിൽ സഞ്ചരിച്ച് വഴിയാത്രക്കാരിക്ക് നേരേ നഗ്നതാപ്രദർശനം ! മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

മുളന്തുരുത്തി : വഴി യാത്രക്കാരിയായ യുവതിക്ക് നേരെ ബൈക്കിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തിയ മദ്രസ അദ്ധ്യാപകൻ പിടിയിലായി. വെങ്ങോല കുരിങ്കരവീട്ടില്‍…

2 hours ago