ഖത്തര്‍ അമിര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍-താനിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നു
ദില്ലി : ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രിയ സുഹൃത്ത് ഖത്തര്‍ അമിറിനെ സ്വീകരിക്കാനായി പ്രോട്ടോക്കോള്‍ മാറ്റിവെച്ച് വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ന് വൈകുന്നേരമാണ് ഖത്തര്‍ അമിര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍-താനി ദില്ലിയിലെത്തിയത്. ദില്ലി വിമാനത്താവളത്തില്‍ ഖത്തര്‍ അമിറിന്റെ ഔദ്യോഗിക വിമാനത്തിന് സമീപമെത്തിയാണ് മോദി അദ്ദേഹത്തെ സ്വീകരിച്ചത്. പ്രോട്ടോക്കോള്‍ പ്രകാരം പ്രധാനമന്ത്രി ഇത്തരത്തില്‍ വിമാനത്താവളത്തില്‍ പോകാറില്ല.
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഖത്തര്‍ അമിര്‍ ഇന്ത്യയിലെത്തിയത്. ഇതിന് മുമ്പ് 2015 മാര്‍ച്ചിലാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചത്. മോദിയുമായി ചര്‍ച്ച നടത്തുന്ന ഖത്തര്‍ അമിര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും സന്ദര്‍ശിക്കും.
മോദി ഖത്തര്‍ അമിറിനെ സ്വീകരിച്ചത് പ്രത്യേക സുഹൃത്തിനായുള്ള പ്രത്യേക സ്വീകരണമാണ് എന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ ട്വീറ്റ് ചെയ്തു. വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു. സന്ദര്‍ശനം ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും രണ്‍ധീര്‍ ജെയ്‌സ്വാള്‍ ട്വീറ്റിൽ കുറിച്ചു.
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…