Restless Kashmir and the rise of Narendra Modi milankaithihas-episode-34
ശബരിമല തീര്‍ത്ഥാടനത്തെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി ശബരിമലയെ കുറിച്ച് പരാമർശം നടത്തിയത്. വടക്കേ ഇന്ത്യക്ക് അമര്‍നാഥ് യാത്ര പോലെയാണ് തെക്കേ ഇന്ത്യയില്‍ ശബരിമല യാത്ര. രാജ്യത്തെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയും സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് മൻ കി ബാത്തിൻറെ തൊണ്ണൂറാം ലക്കത്തിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തരാവസ്ഥ കാലം ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു. നിങ്ങളുടെ മാതാപിതാക്കൾക്ക് ആ കാലത്ത് അടിസ്ഥാന അവകാശം പോലും ലഭിച്ചില്ലെന്ന് രാജ്യത്തെ യുവാക്കളോട് പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥകാലത്തെ യാതനകൾ ഒരിക്കലും വിസ്മരിക്കരുതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.
പ്രധാനമന്ത്രിയുടെ വാക്കുകളിങ്ങനെ,
ആ സമയത്ത്, ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമുണ്ടായി. രാജ്യത്തെ കോടതികൾ, എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾ, പത്രങ്ങൾ, എല്ലാം നിയന്ത്രണത്തിലാക്കപ്പെട്ടു.
എന്നാൽ ജനാധിപത്യ മാർഗങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങൾ അടിയന്തരാവസ്ഥ ഒഴിവാക്കി രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചു. സ്വേച്ഛാധിപത്യ മനോഭാവത്തെ ജനാധിപത്യ മാർഗങ്ങളിലൂടെ പരാജയപ്പെടുത്തുന്നതിന് ലോകത്ത് ഇതുപോലൊരു ഉദാഹരണം കണ്ടെത്താൻ പ്രയാസമാണ്. അടിയന്തരാവസ്ഥയിൽ നമ്മുടെ നാട്ടുകാരുടെ സമരങ്ങൾക്ക് സാക്ഷിയാകാനും അതിൽ പങ്കാളിയാകാനും എനിക്ക് ഭാഗ്യമുണ്ടായി. ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം നാം മറക്കരുത്. ഭാവി തലമുറയും ഇത് മറക്കരുത്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…