Wednesday, April 24, 2024
spot_img

ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാൾ: മിതാലി രാജ് ഒരുപാട് പേർക്ക് പ്രചോദനം, മുൻ ക്യാപ്റ്റനെ പ്രശംസിച്ച് നരേന്ദ്ര മോദി

ദില്ലി: മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജിനെ അഭിനന്ദിച്ച് നരേന്ദ്രമോദി. മിതാലി രാജ് ഒരുപാട് പേർക്ക് പ്രചോദനമാണെന്ന് മോദി വ്യക്തമാക്കി. മിതാലിയുടെ വിരമിക്കൽ വാർത്ത പലരെയും വിഷമിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് മിതാലി എന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു.

“മിതാലിയുടെ വിരമിക്കൽ ഒരുപാട് കായിക പ്രേമികളെ വിഷമിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാൾ എന്നതിനുപരി അവർ ഒരുപാട് പേർക്ക് പ്രചോദനമാണ്. മിതാലിക്ക് എല്ലാവിധ ആശംസകളും നേരുന്നു.”- മോദി വ്യക്തമാക്കി.

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വനിതാ താരങ്ങളിൽ ഒരാളാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ 7391 റൺസോടെ ഏറ്റവുമധികം റൺസ് നേടിയ താരമാണ് മിതാലി. 7 സെഞ്ചുറികളും 59 അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഇതുവരെ ലോകത്ത് മറ്റൊരു വനിതാ താരവും 6000 റൺസ് പോലും ഏകദിനത്തിൽ നേടിയിട്ടില്ല

ഈ മാസം എട്ടിനാണ് മിതാലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. രണ്ടര പതിറ്റാണ്ടിലധികം മിതാലി ലോക ക്രിക്കറ്റിൽ നിറഞ്ഞുനിന്നു. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു.

 

Related Articles

Latest Articles