India

രണ്ടാം വാണിജ്യ വിക്ഷേപണവും കൃത്യം, പി എസ് എൽ വി സി 53 വിക്ഷേപണം വിജയം; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യ ഉപഗ്രഹവിക്ഷേപണത്തിന്റെ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച പിഎസ്എൽവി സി53 ദൗത്യത്തെയാണ് മോദി പ്രശംസിച്ചത്.

നരേന്ദ്രമോദി ട്വീറ്റ് ചെയ്തതിങ്ങനെ,
‘ഇന്ത്യൻ വ്യവസായ രംഗത്ത് പുതിയ കുതിപ്പ് സമ്മാനിച്ചുകൊണ്ടാണ് പിഎസ്എൽവി സി53 ദൗത്യം പൂർത്തിയായത്. സ്റ്റാർട്ടപ്പുകളുടെ മുന്നേറ്റത്തിനും ഒപ്പം വിദേശരാജ്യങ്ങൾക്കും ഇന്ത്യ വിശ്വസ്തരായ വിക്ഷേപകരായിരിക്കുന്നു. ഇൻസ്‌പേസ്ഇന്ത്യയുടെ പരിശ്രമത്തിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു. ഒപ്പം ഈ ദൗത്യം വിജയകരമാക്കിയ ഇസ്രോയ്‌ക്കും അഭിനന്ദനം. സമീപഭാവിയിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് ഗുണം ചെയ്യുന്ന ബഹിരാകാശ വിജയങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.’

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഇന്നലെ ഇന്ത്യയുടെ രണ്ടാം വാണിജ്യ ദൗത്യം ബഹിരാകാശ മേഖലയിൽ വിജയം കൈവരിച്ചത്. മൂന്ന് ഉപഗ്രഹങ്ങളും കൃത്യസമയത്ത് ബഹിരാകാശത്ത് ഭ്രമണപഥത്തിൽ എത്തിച്ചേർന്നതായി ഐഎസ്ആർഒ അറിയിച്ചു. 570 കിലോമീറ്റർ ദൂരെയുള്ള ഭ്രമണ പഥത്തിലാണ് ഉപഗ്രഹങ്ങളെ സ്ഥാപിച്ചിരിക്കുന്നത്. 44.4 മീറ്റർ നീളമുള്ള പിഎസ്എൽവി റോക്കറ്റാണ് സിംഗപ്പൂർ കമ്പനികളുടെ സിഎസ്-ഇഒ, ന്യൂസാർ, സ്‌കൂബ്-1 എന്നീ ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിച്ചത്.

admin

Recent Posts

തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ പതിനെട്ടുകാരിയുടെ ആത്മഹത്യ !നെടുമങ്ങാട് സ്വദേശിയായ സുഹൃത്ത് അറസ്റ്റിൽ ; പോക്സോ വകുപ്പ് ചുമത്തി കേസ്

തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പതിനെട്ടുകാരിയുടെ ആത്മഹത്യയിൽ ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു. തിരുമല, തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ…

50 mins ago

ബോം-ബ് നിർമ്മിച്ച് മ-രി-ക്കു-ന്ന-വ-ർ-ക്ക് സ്മാരകം കെട്ടുന്ന പാർട്ടികൾ പരിശോധിക്കട്ടെ

ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ ശേഖരിക്കാൻ പോയ വായോധികന് സംഭവിച്ചത് സാക്ഷര കേരളം പരിശോധിക്കേണ്ടതല്ലേ |PINARAYI VIJAYAN| #pinarayivijayan #cpm #mvgovindanmaster

55 mins ago

പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ജെഡിഎസ് കേരളാ ഘടകം ! ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ചു; തീരുമാനം തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗത്തിൽ

ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ കേരള ഘടകം തീരുമാനിച്ചു. കുമാരസ്വാമി എൻഡിഎ സർക്കാരിൽ മന്ത്രിയായതോടെയാണ് തീരുമാനം.…

1 hour ago

ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനെ വിളിച്ച പച്ചതെറിയുടെ സംസ്‌കൃതത്തിലെ പേരാണ് ഭഗവദ്ഗീത !!! ഭാരതീയ ഇതിഹാസത്തെ അപമാനിച്ച് എസ്സൻസ് ഗ്ലോബൽ പ്രവർത്തകൻ ടോമി സെബാസ്റ്റ്യൻ ! , ഹൈന്ദവ സംഘടനകൾ നിയമ നടപടി സ്വീകരിക്കണമെന്ന് സ്വാമി ഉദിത് ചൈതന്യ

തിരുവനന്തപുരം : ഭാരതീയ ഇതിഹാസം ഭഗവദ്ഗീതയെ അപമാനിച്ച എസ്സൻസ് ഗ്ലോബൽ പ്രവർത്തകനായ ടോമി സെബാസ്റ്റ്യനെതിരെ രൂക്ഷ വിമർശനമുയരുന്നു. 'ഭഗവാൻ ശ്രീകൃഷ്ണൻ…

3 hours ago

കേരളത്തിൽ ബിജെപി അവഗണിക്കാനാകാത്ത ശക്തിയായി !

എതിരാളികൾ പോലും സമ്മതിക്കുന്ന മുന്നേറ്റത്തിന് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തത്വമയിയോട്‌ പ്രതികരിക്കുന്നു

3 hours ago

കേരളം മുഴുവൻ താമര വിരിയുന്ന കാലം കൈയ്യെത്തും ദൂരത്ത്!!ഒന്നുണർന്ന് പ്രവർത്തിച്ചാൽ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ മാറി മറിയും ! സംസ്ഥാനത്ത് ബിജെപിക്കുണ്ടായ അത്ഭുതകരമായ വളർച്ച വിശദീകരിച്ച് സന്ദീപ് ജി വാര്യർ ; കുറിപ്പ് വൈറൽ

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്, കേരളത്തിൽ ബിജെപി ചരിത്രത്തിലാദ്യമായി താമര വിരിയിപ്പിച്ചു എന്നതിനുമപ്പുറം പുതിയ പല കാഴ്ചപ്പാടുകളും മലയാളി മനത്തിലുണ്ടായി എന്ന…

4 hours ago