Categories: International

ബഹിരാകാശ നിലയത്തില്‍ പച്ചക്കറി കൃഷി തുടങ്ങി നാസ; ചിത്രങ്ങൾ പുറത്ത്

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പച്ചക്കറികൃഷി പരീക്ഷിച്ച്‌ നാസ. ബഹിരാകാശ ജീവിതത്തിന് വേണ്ടിയുള്ള നിര്‍ണ്ണായകമായ വിജയമാണ് പച്ചക്കറികൃഷിയിലൂടെ സാദ്ധ്യമായതെന്ന് നാസ അറിയിച്ചു. നാസയുടെ ചൊവ്വാ, ചാന്ദ്ര പര്യവേഷണ സംഘത്തിന് ഏറെ പ്രയോജനപ്പെടുന്ന പരീക്ഷണ വിജയമാണ് നടന്നിരിക്കുന്നതെന്ന് നാസ അധികൃതര്‍ പറയുന്നു. ചുവപ്പും നീലയും ലൈറ്റുകള്‍ ക്രമീകരിച്ച്‌ പ്രത്യേകം അറയില്‍ വിത്തുകളെ നിക്ഷേപിച്ചാണ് പരീക്ഷണം നടത്തിയത്. മണ്ണില്‍വേരുകള്‍ ആഴ്ന്നിറങ്ങുന്നത് ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയെയാണ് നാസ വിജയകരമായി അതിജീവിച്ചത്. തലയിണപോലുള്ള പ്രത്യേക പ്രതലത്തിനകത്ത് വിത്തുകളെ പൊതിഞ്ഞാണ് വളര്‍ത്തിയെടുത്തത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് മുളയ്ക്കുമെന്നതിനാലാണ് റാഡിഷ് ഇനത്തെ തെരഞ്ഞെടുത്തതെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. നിലയത്തിലെ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് റാഡിഷ് പച്ചക്കറി കൃഷി നടത്തിയത്. വിത്തുകള്‍ മുളച്ച്‌ ഇലകളോട് കൂടി വളര്‍ന്ന് നില്‍ക്കുന്ന ചിത്രവും നാസ പുറത്തുവിട്ടിട്ടുണ്ട്.

B4 Admin

Recent Posts

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

3 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

4 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

4 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

5 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

5 hours ago