വാഷിങ്ടണ്‍- ചാന്ദ്രയാന്‍-2 ദൗത്യത്തിന്‍റെ ഭാഗമായ വിക്രം ലാന്‍ഡറിന്‍റെ ലക്ഷ്യ സ്ഥാനമായിരുന്ന ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ നാസ കൂടുതല്‍ പരിശോധനകള്‍ നടത്തും. ചൊവ്വാഴ്ച ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ പറന്നാണ് നാസയുടെ ലൂണാര്‍ നിരീക്ഷണ ഓര്‍ബറ്റര്‍ നിരീക്ഷണങ്ങള്‍ നടത്തുക. ഇത് വിക്രം ലാന്‍ഡറിനെ കുറിച്ചുള്ള പരിശോധനകള്‍ക്ക് കൂടുതല്‍ വെളിച്ചം പകരുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.
ചന്ദ്രയാന്‍റെ വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന ചാന്ദ്ര പ്രദേശത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്ന നാസ അത് ഐ.എസ്.ആര്‍.ഒയ്ക്ക് കൈമാറുമെന്നും ലൂണാര്‍ റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ പ്രൊജക്ട് സയന്റിസ്റ്റായ നോഹ് പെട്രോയെ ഉദ്ധരിച്ച് സ്‌പെയിസ് ഫ്‌ളൈറ്റ് നൗ എന്ന സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ചാന്ദ്രയാന്‍-2 ദൗത്യത്തിന്‍റെ ഭാഗമായി വിക്രം ലാന്‍ഡര്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലേക്കു ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷടമായിരുന്നു. ഒടുവില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്കു ഇടിച്ചിറങ്ങിയതാവാം എന്നുള്ള അനുമാനത്തിലാണ് ഐ.എസ്.ആര്‍.ഒ.
സോഫ്റ്റ് ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് വിക്രം ലാന്‍ഡര്‍ മുന്‍ നിശ്ചയിച്ച പാതയില്‍ നിന്ന് തെന്നി മാറിയത്. തുടര്‍ന്ന് ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലും നഷ്ടമാവുകയായിരുന്നു,
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…