Nation mourns death of Manmohan Singh. Rahul Gandhi in Vietnam for New Year celebration! BJP intensified the accusation. Congress without defense!
ദില്ലി : അന്തരിച്ച ഡോ മൻമോഹൻസിങ്ങിന്റെ വിയോഗത്തെത്തുടർന്ന് നിരവധി ആരോപണങ്ങൾക്ക് കോൺഗ്രസ് ഇപ്പോൾ വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. ജീവിച്ചിരുന്നപ്പോൾ കോൺഗ്രസ് എന്ന പാർട്ടിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഡോ മൻമോഹൻസിങിനോട് കാണിച്ച അവഗണനകളും ഇപ്പോൾ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം രാഹുൽ ഗാന്ധി നടത്തിയ മുതലകണ്ണീരുമൊക്കെ ഇതിനോടകം തന്നെ ചർച്ചാ വിഷയം ആയിട്ടുണ്ട് എന്നാൽ ഇതോടൊപ്പം തന്നെ നേതാവിന്റെ വിയറ്റ്‌നാം ട്രിപ്പ് ഇപ്പോൾ വിവാദമായിരിക്കുകയാണ് . മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പുതുവര്‍ഷം ആഘോഷിക്കാന്‍ വിയറ്റ്‌നാമിലേക്ക് പറന്നു. ഇതിനെ വിമർശിച്ചുകൊണ്ട് നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി.സിഖുകളെ ഗാന്ധിമാരും കോണ്‍ഗ്രസുകാരും വെറുക്കുന്നുവെന്നും ഇന്ദിര ഗാന്ധി ദര്‍ബാര്‍ സാഹിബിനെ അവഹേളിച്ച കാര്യം മറക്കരുതെന്നും ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.
മൻമോഹൻസിങ്ങിനെ കോൺഗ്രസ് കാര്യമാക്കുന്നില്ലെന്നതിന്റെ അവസാന ഉദാഹരണമാണിതെന്ന് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനാവല ആരോപിച്ചു.കൂടാതെ രാഹുൽ ഗാന്ധിക്ക് ‘പര്യടനം’ പുതിയതല്ലെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ ‘പര്യടന നേതാവ്’ എന്നു വിളിക്കണമെന്നും ഷെഹ്‌സാദ് കളിയാക്കി. 2008ലെ മുംബയ് ഭീകരാക്രമണ സമയത്ത് രാഹുൽ ആഘോഷ പാർട്ടിയിലായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.എന്നാൽ രാഹുലിന്റെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് കോൺഗ്രസിന്റെ വിശദീകരണം അതേസമയം ഡോ. മന്‍മോഹന്‍സിങ്ങിന്റെ ചിതാഭസ്മ നിമജ്ജന ചടങ്ങില്‍ നെഹ്റു കുടുംബാംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല .ദില്ലിയിലെ യമുനാ തീരത്ത് നടന്ന ചടങ്ങില്‍ രാഹുല്‍ഗാന്ധി അടക്കമുള്ള നെഹ്റു കുടുംബാംഗങ്ങളും മല്ലികാര്‍ജ്ജുന ഖാര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളും പങ്കെടുത്തിരുന്നില്ല . ഈ വിഷയം കത്തിനിൽക്കുന്ന സാഹചര്യത്തിലാണിപ്പോൾ നേതാവിന്റെ വിയറ്റ്‌നാം യാത്രയും വിവാദമാകുന്നത്
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…