Kerala

എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രമേഹ പരിശോധന നടത്തും;ദേശീയ ആയുഷ് മിഷന്‍ ഡയറക്ടര്‍

തിരുവനന്തപുരം: രണ്ടുമാസത്തിനുള്ളില്‍ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രമേഹ പരിശോധന നടത്തുമെന്ന് ദേശീയ ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ.സജിത്ബാബു. ‘എന്നും ആയുര്‍വേദം എന്നെന്നും ആയുര്‍വേദം’ എന്ന ആശയത്തെ മുന്‍നിര്‍ത്തി ഗവ. ആയുര്‍വേദ കോളജില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രിന്‍സിപ്പല്‍ ഡോ. ജി.ആര്‍. സുനിത അധ്യക്ഷതവഹിച്ച യോഗത്തില്‍ ആരോഗ്യസര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എന്‍ നളിനാക്ഷന്‍, കായചികിത്സ വിഭാഗം പ്രഫസര്‍ ഡോ. സുനില്‍ ജോണ്‍, എ.എം.എ.ഐ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഇന്നസെന്‍റ് ബോസ്, ഡോ. ജ്യോതിലാല്‍, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. സെറീന, മാധ്യമപ്രവര്‍ത്തകന്‍ എം.ബി. സന്തോഷ്, കേരള ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. വി.ജെ സെബി, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ദുര്‍ഗാ പ്രസാദ് എന്നിവര്‍ സംസാരിച്ചു. കായ ചികിത്സ വിഭാഗം അസി. പ്രഫസര്‍ ഡോ. സുനീഷ് മോന്‍ മോഡറേറ്ററായിരുന്നു. ഡോ. എസ്.ആര്‍. പ്രശാന്ത് സ്വാഗതവും ഡോ. ജെ. ജനീഷ് നന്ദിയും പറഞ്ഞു.

B4 Admin

Recent Posts

103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ഇ.ഡി നീക്കം: ആർ. പ്രേംകുമാറിനും കുടുംബത്തിനും സമൻസ്

ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…

4 hours ago

ഇറാന്റെ മിസൈൽ കരുത്ത് അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന; ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിൽ പുതിയ ഇന്റലിജൻസ് റിപ്പോർട്ട്

ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…

5 hours ago

ഇതാണോ പണത്തിന്റെ ഹുങ്ക്? സൂഹൈലിനെ പൊതിഞ്ഞ് കാറിൽ കയറ്റിയുള്ള മടക്കം

ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…

7 hours ago

വൈദ്യുതി വാങ്ങൽ വിവാദം: രാജമാണിക്യത്തിന്റെ ഇരട്ടപ്പദവിയും ദുരൂഹ കത്തും സർക്കാരിന് മുന്നിൽ നിർണായക ചോദ്യങ്ങൾ

കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…

7 hours ago

കുൽഗാമിൽ സുരക്ഷാസേനയുടെ തിരിച്ചടി: സിആർപിഎഫ് ക്യാമ്പ് ആക്രമണവുമായി ബന്ധമുള്ള ലഷ്കർ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…

8 hours ago

ജെം ഗ്രാനൈറ്റ്സ് പോക്സോ കേസ്: മുൻ ചെന്നൈ പോലീസ് കമ്മീഷണർ അരുണ്‍ ഐപിഎസ് ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്ഐടി കേസ്

തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…

8 hours ago