ദില്ലി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ ആഭ്യന്തരമന്ത്രി അമിത്ഷാ. ഈ വിഷയത്തില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ടവരും ഉത്കണ്ഠാകുലരാകേണ്ടെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ 19 ലക്ഷം പേരാണ് അതില്‍ നിന്ന് പുറത്തായത്. 3.28 കോടി പേര് അപേക്ഷിച്ചപ്പോള്‍ ഇത്രയും പേര് പട്ടികയില്‍ നിന്ന് പുറത്തായത് വലിയ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിവച്ചിരുന്നു.
പൗരത്വ രജിസ്റ്റര്‍ നടപ്പിലാകുമ്പോള്‍ അതില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ട്രൈബ്യൂണലുകളെ സമീപിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.
അസമില്‍ ഇത്തരം ട്രൈബ്യൂണലുകളില്‍ അപേക്ഷ നല്കാന് കഴിയാത്തവര്‍ക്ക് പണം നല്കി സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…