ഇന്ന് ദേശീയ ശാസ്ത്ര ദിനം. ശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നവർ, ശാസ്‌ത്രജ്ഞര്‍, ശാസ്‌ത്ര സാങ്കേതിക വിദ്യകൾ പഠിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ചെറുപ്പക്കാർ, ഇന്ത്യയിലെ കർഷക സമൂഹത്തെ പോലെ ശാസ്‌ത്ര കണ്ടുപിടുത്തങ്ങൾ ആസ്വദിക്കുന്നവർ തുടങ്ങിയവര്‍ക്കുള്ളതാണ് ഈ ദേശീയ ശാസ്ത്ര ദിനം.
ഫെബ്രുവരി 28ന് സി.വി രാമൻ (CV Raman) കണ്ടെത്തിയ രാമൻ ഇഫെക്ടിന്റെ ഓർമക്കായാണ് ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത്. 1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ നോബൽ സമ്മാനത്തിന് അർഹമായ അദ്ദേഹത്തിന്റെ രാമൻ ഇഫെക്ട് കണ്ടെത്തിയത്. 1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു.
ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഈ ദിനം ഓർമ്മിപ്പിക്കുന്നു. ശാസ്ത്രാവബോധം വളർത്തി ഭാരതത്തിനെ ശാസ്ത്ര ലോകത്തിന്റെ നെറുകയിൽ എത്തിക്കാനും നമ്മുടെ സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കാനും ഈ ദേശീയ ശാസ്ത്ര ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…