India

ദേശീയ അദ്ധ്യാപക ദിനം; തിരഞ്ഞെടുക്കപ്പെട്ട 75 മികച്ച അദ്ധ്യാപകർക്ക് വിജ്ഞാൻ ഭവനിൽ വച്ച് ഇന്ന് രാഷ്‌ട്രപതി അവാർഡ് നൽകും; സർട്ടിഫിക്കറ്റും 50,000 രൂപ ക്യാഷ് അവാർഡും വെള്ളി മെഡലും അടങ്ങുന്നതാണ് അവാർഡ്!

ദില്ലി: 2023-ലെ ദേശീയ അദ്ധ്യാപക ദിന ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 75 മികച്ച അദ്ധ്യാപകർക്ക് ഇന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു അവാർഡ് കൈമാറും. ദില്ലിയിലെ വിജ്ഞാൻ ഭവനിൽ വച്ചാണ് അവാർഡ് ദാനം നടക്കുക. സർട്ടിഫിക്കറ്റും 50,000 രൂപ ക്യാഷ് അവാർഡും വെള്ളി മെഡലും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ ദിവസം പുരസ്‌കാരത്തിന് അർഹരായ അദ്ധ്യാപകരുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരെ കണ്ടതിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ”ദേശീയ അദ്ധ്യാപക അവാർഡുകൾ നൽകി ആദരിച്ച നമ്മുടെ രാജ്യത്തിന് മാതൃകയായ അദ്ധ്യാപകരുമായി കൂടിക്കാഴ്ച നടത്തി. യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിനുള്ള അവരുടെ സമർപ്പണവും വിദ്യാഭ്യാസത്തിന്റെ മികവിനുവേണ്ടിയുള്ള അവരുടെ ദൃഢമായ പ്രതിബദ്ധതയും പ്രചോദനകരമാണ്. ക്ലാസ് മുറികളിൽ, അവർ ഇന്ത്യയിലെ യുവാക്കൾക്ക് ശോഭനമായ ഭാവി പടുത്തുയർത്തുകയാണ്” എന്ന് മോദി ട്വിറ്റ് ചെയ്തു.

അർപ്പണബോധത്തിലൂടെയും പ്രയത്‌നത്തിലൂടെയും വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും വിദ്യാർത്ഥികളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്ത മികച്ച അദ്ധ്യാപകരെ ആദരിക്കുക എന്നതാണ് ദേശീയ അദ്ധ്യാപക പുരസ്‌കാരത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. 50 സ്‌കൂൾ അദ്ധ്യാപകർ, ഉന്നത വിദ്യാഭ്യാസ വിഭാഗത്തിലെ 13 അദ്ധ്യാപകർ, വികസന-സംരംഭകത്വ മന്ത്രാലയത്തിലെ 12 അദ്ധ്യാപകർ എന്നിവരാണ് ഈ വർഷത്തെ ദേശീയ അദ്ധ്യാപക പുരസ്‌കാരത്തിന് അർഹരായത്.

anaswara baburaj

Recent Posts

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് !രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ ! പ്രതിക്ക് രാജ്യം വിടാനുള്ള എല്ലാ ഒത്താശയും ചെയ്തത് രാജേഷെന്ന് പോലീസ്

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…

3 mins ago

“ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും !”- ബരാബങ്കിയിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രതിപക്ഷ മുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…

8 mins ago

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

16 mins ago

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല ! ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സിപിഐഎം- കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…

20 mins ago

മുത്തലാഖിന് ഇരയായ യുവതി ഹിന്ദുമതത്തിലേക്ക് !മഥുരയിൽ റുബീനയും പ്രമോദും ഒന്നായി

മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…

43 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…

2 hours ago