International

ഭവന പ്രതിസന്ധി രൂക്ഷം !വീടുകളുടെ വിലയിലും വാടകയിലും വർധന മൂന്നിരട്ടി !വിദേശ വിദ്യാർത്ഥി വീസയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കാനഡ

ടൊറന്റോ :ഭവന പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് കാനഡ വിദേശ വിദ്യാർത്ഥി വീസയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ആവശ്യക്കാരുടെ എണ്ണം കുതിച്ചുയർന്നതിനെത്തുടർന്ന് നിലവിൽ കാനഡയിൽ വീടുകളുടെ വിലയിലും വാടകയിലും മൂന്നിരട്ടിയിലേറെയാണ് വർധന. ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണനയിലാണെന്ന് കാനഡ ഹൗസിങ് മന്ത്രി ഷോൺ ഫ്രേസർ പറഞ്ഞു. അതെസമയം സർവകലാശാലകളും ക്യൂബക് പ്രവിശ്യയും ഈ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 8 ലക്ഷത്തിലധികം വിദേശ വിദ്യാർത്ഥികളാണ് കാനഡയിലെത്തിയത്. 5 വർഷം മുൻപുണ്ടായിരുന്നതിന്റെ 75% വർധനയാണ് കഴിഞ്ഞ ഒറ്റ വർഷത്തിൽ സംഭവിച്ചത്.

2025 ൽ 15 ലക്ഷം വിദേശ വിദ്യാർഥികളെ സ്വീകരിക്കുമെന്ന് കാനഡ വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്ത് സാധാരണ നിലയിലുള്ള ഒരു വീടു വാങ്ങുന്നതിന് ശരാശരി 7.5 ലക്ഷം കനേഡിയൻ ഡോളറെങ്കിലും വേണം. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഇത് അഞ്ചരക്കോടിക്ക് പുറത്ത് വരും. എന്നാൽ ടൊറന്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങളിൽ ഈ തുക ഇരട്ടിയോളമാകും. നിലവിൽ ആറക്ക ശമ്പളം വാങ്ങുന്നവർക്ക് പോലും ഭവന വായ്പ അടച്ചു തീർക്കാൻ 30 വർഷമെങ്കിലും വേണ്ടിവരും എന്ന സ്ഥിതിയാണ്. 2030 ആകുമ്പോൾ പുതുതായി 58 ലക്ഷം പുതിയ വീടുകളെങ്കിലും നിർമിച്ചാലേ പ്രതിസന്ധിക്കു പരിഹാരം കാണാനാവൂ എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

Anandhu Ajitha

Recent Posts

ഇനി ആവർത്തിച്ച് പോകരുത് ! പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുകളുണ്ടെന്ന് ആരോപിച്ച ഖാർഗെയ്ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി : കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ ഖാർ​ഗെയ്‌ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിം​ഗ് ശതമാനം പുറത്തുവിട്ടതിൽ അപാകതകളുണ്ടെന്നും വോട്ടെടുപ്പിനെ…

21 mins ago

വികസനത്തിന്റെ കാര്യത്തിൽ മോദിയോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ല ; തെരഞ്ഞെടുപ്പ് കാലത്ത് നുണകളുടെ ഫാക്ടറി തുറന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ കാര്യത്തിൽ മോദിയോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് പാർട്ടിക്ക് തന്നെ…

33 mins ago

അഹമ്മദാബാദിലെ സ്‌കൂളുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണ ഭീഷണി ; പിന്നിൽ പാകിസ്ഥാനെന്ന് കണ്ടെത്തൽ ; അന്വേഷണം ഊർജിതമാക്കാൻ ക്രൈംബ്രാഞ്ച്

അഹമ്മദാബാദിൽ സ്‌കൂളുകളിലേക്ക് ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നിൽ പാകിസ്ഥാനെന്ന് കണ്ടെത്തൽ. ഭീഷണി സന്ദേശം എത്തിയ ഇ- മെയിൽ…

37 mins ago

കവർന്നത് 257 ജീവനുകൾ ; വോട്ടിനായി എല്ലാം മറന്നു

ഇതാണ് ഇവരുടെ തനിനിറം ! ഇബ്രാഹിം മൂസ റാലിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

48 mins ago

ബിജെപിയുടെ ഖജനാവ് കണ്ട് മനക്കോട്ട കെട്ടണ്ടെന്ന് സോഷ്യൽ മീഡിയ !

കോൺഗ്രസ് നേതാവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം കേട്ട് കിളിപോയി കോൺഗ്രസ് നേതൃത്വം ; വീഡിയോ കാണാം..

2 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം!കെപിസിസി ഭാരവാഹികൾക്കെതിരെ നടപടിയെടുക്കണം;കെ.സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസി ഭാരവാഹികൾക്കെതിരെനടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിൻ്റെ…

2 hours ago