ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച നവരാത്രി ആഘോഷ ഗാനം പുറത്തിറങ്ങി. തനിഷ്‌ക് ബാഗ്ചി സംഗീതം നൽകി ധ്വനി ഭാനുശാലി ആലപിച്ച ഗാനം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. വർഷങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി രചിച്ച ഈ ഗാനം മ്യൂസിക് ലേബലായ ജസ്റ്റ് മ്യൂസിക്കിന്‍റെ ബാനറിലാണ് വീഡിയോ ആല്‍ബമായി ഇപ്പോള്‍ പുറത്തിറങ്ങിയത്. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാനം പങ്കുവച്ചു. താനെഴുതിയ വരികള്‍ക്ക് മനോഹരമായ സംഗീതം നല്‍കിയതിന് നിഷ്‌ക് ബാഗ്ചിയെ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ ഗാനം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താന്‍ ഒന്നും എഴുതിയിരുന്നില്ലെന്നും എന്നാല്‍ കുറച്ചു ദിവസംകൊണ്ട് പുതിയൊരു ഗാനം എഴുതാനായെന്നും നവരാത്രിയോടനുബന്ധിച്ച് അത് പങ്കുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 15 ലക്ഷം കാഴ്ചക്കാരാണ് 54 സെക്കൻഡ് ദൈർഖ്യമുള്ള ഗാനത്തിന് ലഭിച്ചിരിക്കുന്നത്.
നവരാത്രിയോടനുബന്ധിച്ച് ഗുജറാത്തിലുള്ള വിശേഷചടങ്ങുകളും ആഘോഷങ്ങളുമെല്ലാം ഉള്‍കൊള്ളിച്ചുള്ള ഗര്‍ഭോ എന്ന പേരിലുള്ള നൃത്ത സംഗീത വീഡിയോ ആല്‍ബമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ഗുജറാത്തിലെ ഗര്‍ബ നൃത്തത്തിന്‍റെ ചുവടുകള്‍ക്കു ചേര്‍ന്ന രീതിയിലാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് .
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…