നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം; പോകാം കേരളത്തിൽ നിന്ന് കൊല്ലൂരിലേക്ക് ചിലവ് കുറഞ്ഞ ഒരു യാത്രക്ക്

എത്ര പറഞ്ഞാലും വിശേഷിപ്പിച്ചാലും മതിവരാത്ത കഥകളാണ് കൊല്ലൂർ മൂകാംബിക ദേവിയ്ക്കുള്ളത്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ദേവിയുടെ സന്നിധിയിൽ കുഞ്ഞുങ്ങളുടെ നാവിൽ സരസ്വതി എഴുതുവാൻ എത്തുന്നവര്‍ മുതൽ അക്ഷരം കുറിക്കുവാനും, സരസ്വതി മണ്ഡപത്തിൽ അരങ്ങേറ്റം നടത്തുവാനുമെല്ലാം ആയിരക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്.

Navratri celebrations begin; Let’s go for a cheap trip from Kerala to Kollur




മൂകാംബികയുടെ അനുഗ്രഹമുണ്ടെങ്കിൽ മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശ്വാസങ്ങൾക്ക് സാക്ഷി ഇവിടെയെത്തിച്ചേരുന്ന ഭക്തലക്ഷങ്ങള്‍ തന്നെയാണ്. നവരാത്രിക്കാലമാണ് ഇവിടുത്തെ പ്രധാന തീർത്ഥാടന സമയം. ഇതാ കേരളത്തിൽ നിന്നും എങ്ങനെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിച്ചേരാമെന്നും ഏതൊക്കെ ബസുകളും ട്രെയിനുകളും ഏതുസമയത്താണ് ലഭ്യമായിട്ടുള്ളതെന്നും നോക്കാം.

കൊല്ലൂര്‍ മൂകാംബിക

ഉഡുപ്പി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന് നിരവധി പ്രത്യേകതകളാണുള്ളത്. കേരളത്തിന്‍റെ രക്ഷയ്ക്കായുള്ള നാല് അംബിമാരിൽ ഒരാളാണ് മൂകാംബികയെന്നാണ് വിശ്വാസം. ശങ്കരാചാര്യരാണ് ക്ഷേത്രത്തിൽ ദേവി പ്രതിഷ്ഠ നടത്തിതെന്നാണ് വിശ്വാസമെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്.

സിദ്ധി ക്ഷേത്രം

കൊല്ലൂര്‍ ക്ഷേത്രത്തിൽ ഒരിക്കലെങ്കിലും വരാൻ കഴിയുന്നതും ദേവി ദർശനം സാധ്യമാകുന്നതുമെല്ലാം അതീവപുണ്യമായാണ് വിശ്വാസികൾ കരുതുന്നത്. സിദ്ധി ക്ഷേത്രങ്ങളിൽ ഒന്നായും കൊല്ലൂർ മൂകാംബികാക്ഷേത്രം അറിയപ്പെടുന്നു. ഭാരതത്തിലെ 108 ശക്തിപീഠ സ്ഥാനങ്ങളില്‍ ഒന്നൂകൂടിയാണ് ഈ ക്ഷേത്രം.

കേരള-കൊല്ലൂർ ബസുകൾ

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും കെഎസ്ആർടിസി മൂകാംബികയിലേക്ക് നേരിട്ടുള്ള സർവീസുകൾ ലഭ്യമാണ്.

02.00 pm തിരുവനന്തപുരം – കൊല്ലൂർ സ്കാനിയ എസി സെമി സ്ലീപ്പർ (കൊല്ലം ആലപ്പുഴ വൈറ്റില തൃശ്ശൂർ കാസർഗോഡ് മംഗലാപുരം വഴി)

03.25 pm എറണാകുളം – കൊല്ലൂർ സ്വിഫ്റ്റ് ഡീലക്സ് (ഗുരുവായൂർ തിരൂർ കോഴിക്കോട് കാസർഗോഡ് മംഗലാപുരം വഴി)

04.00 pm ആലപ്പുഴ – കൊല്ലൂർ സ്വിഫ്റ്റ് ഡീലക്സ്(വൈറ്റില , തൃശ്ശൂർ കണ്ണൂർ മംഗലാപുരം വഴി)

08.00 pm കൊട്ടാരക്കര- കൊല്ലൂർ സ്വിഫ്റ്റ് ഡീലക്സ് ( കോട്ടയം കോഴിക്കോട് മംഗലാപുരം വഴി)

Meera Hari

Share
Published by
Meera Hari

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

8 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

9 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

9 hours ago