Celebrity

വിവാഹദിനം ഓർത്തിരിക്കാൻ നയൻതാര അണിഞ്ഞത് ലോകത്തിലെ ഏറ്റവും വില കൂടിയ മരതകം; മൂന്നരകോടിയോളം വില വരുന്ന ആഭരണങ്ങള്‍ സാംബിയന്‍ എമറാള്‍ഡ് കൊണ്ടുള്ളത്, കമ്മലും മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവ; താരവിവാഹത്തിലെ ആഭരണ വിശേഷങ്ങള്‍ കേട്ടാൽ ഞെട്ടും

ചുവപ്പ് സാരിയില്‍ നവവധുവായി അണിഞ്ഞൊരുങ്ങി നില്ക്കുന്ന നയന്‍താരയുടെ ചിത്രം ലോകമെമ്പാ ടുമുള്ള ആരാധകരുടെ മനം കവരുന്നത് തന്നെയായിരുന്നു. രാജകുമാരിയെ പോലെ മനോഹരിയായി വിവാഹ വേദിയിലെക്കെത്തുന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണമായി മാറിയത് നടി ധരിച്ച ആഭരണങ്ങള്‍ തന്നെയായിരുന്നു. പരമ്പരാഗത ശൈലിയും മോഡേണ്‍ എലമന്റുകളും ഒരുപോലെ സമന്വയിപ്പിച്ച വിവാഹ വസ്ത്രവും ആഭരണങ്ങളുമാണ് നടി ധരിച്ചിരുന്നത്. ഇപ്പോളിതാ നടിയുടെ ആഭരണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുകയാണ്.

മൂന്നര കോടിയോളം രൂപ വിലവരുന്ന നയന്‍താരയുടെ വിവാഹ ആഭരണങ്ങളെല്ലാം മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവയാണെന്നാണ് റിപ്പോര്‍ട്ട്.എമറാള്‍ഡും ഡയമണ്ടും ജ്വലിച്ചുനില്‍ക്കുന്ന യൂണീക് ആഭരണങ്ങളാണ് നയന്‍താര അണിഞ്ഞത്. നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവയാണ്.

ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം വരുന്നത് ദക്ഷിണാഫ്രിക്കയിലെ സാംബിയയില്‍ നിന്നുമാണ്. നയന്‍താര ധരിച്ച വലിയ ചോക്കര്‍ സാംബിയന്‍ എമറാള്‍ഡ് കൊണ്ടുള്ളതാണ്. നയന്‍താര ധരിച്ച പോള്‍ക മാലയിലും എമറാള്‍ഡ് തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്.

നയന്‍താര അണിഞ്ഞ മള്‍ട്ടി ലെയര്‍ നെക്ലേസും പേള്‍, എമറാള്‍ഡ്, വജ്രം എന്നിവയുടെ കോമ്പിനേഷനിലുള്ളതാണ്. ഏഴു ലെയറുകളുള്ള ഈ മാലയ്ക്ക് സത്ലാദ ഹാര്‍ എന്നാണ് പേര്. ഹൈദരാബാദി ട്രെഡീഷണല്‍ ആഭരണമാണിത്. ഹൈദരാബാദിലെ നിസാമുമാരുടെയും നവാബിയുടെയും പാരമ്പര്യത്തില്‍ നിന്നുള്ള ഈ മാല ഇന്നും ക്ലാസിക് ഭംഗിയോടെ ആഭരണപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുന്ന ഒന്നാണ്. ജ്വല്ലറി ബ്രാന്‍ഡായ ഗോയെങ്ക ഇന്ത്യയില്‍ നിന്നുമാണ് ഈ ആഭരണങ്ങളെല്ലാം പര്‍ച്ചെയ്‌സ് ചെയ്തിരിക്കുന്നത്.

വിവാഹത്തിനു ധരിച്ച എല്ലാ ആഭരണങ്ങളും വിഘ്‌നേഷ് ശിവന്‍ വാങ്ങി നല്‍കിയതാണെന്ന് റിപ്പോര്‍ട്ടുണ്ട്. മൂന്നര കോടിയോളം രൂപയാണ് ഈ ആഭരണങ്ങളുടെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചുവപ്പ് ഹാന്റ് ക്രാഫ്റ്റഡ് സാരിയായിരുന്നു വേഷം. ഹൊയ്‌സള ക്ഷേത്രത്തിലെ കൊത്തുപണികളില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ടുള്ള എംബ്രോയ്ഡറിയാണ് സാരിയില്‍ ചെയ്തത്. നയന്‍താരയുടെ പാരമ്പര്യത്തോടുള്ള സ്‌നേഹത്തിന് ആദരം എന്ന നിലയിലാണ് ഈ ഡിസൈന്‍.

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

4 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

4 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

4 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

5 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

6 hours ago