Celebrity

മലയാളികളുടെ പ്രിയങ്കരിയായ നസ്‌റിയ നസീം തിരിച്ചെത്തുന്നു; രാജകുമാരി തിരിച്ചെത്തിയെന്ന് ആരാധകർ; വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

ഒരിടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയങ്കരിയായ നസ്‌റിയ നസീം സിനിമയിലേക്ക് തിരിച്ചെത്തുന്നു. തെലുങ്ക് സൂപ്പർതാരം നാനി നായകനായെത്തുന്ന ചിത്രത്തിലൂടെയാണ് രണ്ട് വ‌ർഷത്തിന് ശേഷം നടി തിരിച്ചെത്തുന്നത്. മൂന്ന് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര് ‘ആഹാ സുന്ദരാ’ എന്നാണ്. താരം തന്നെയാണ് തന്റെ തിരിച്ചുവരവ് ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തിറങ്ങുമെന്നാണ് താരം പോസ്റ്ററിനൊപ്പം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നിരവധിപേരാണ് പോസ്റ്റിനു കമന്റ് ഇട്ടത്. രാജകുമാരി തിരിച്ചെത്തി എന്നൊക്കെയുള്ള കമന്റുകൾ ആരാധകർ പങ്കുവെച്ചു.

വിവേക് ആത്രേയ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് നവീൻ യെർനേനിയും രവി ശങ്കറുമാണ്. അതേസമയം ഫഹദ് ഫാസിൽ ചിത്രം ട്രാൻസ്, ജേക്കബ് ഗ്രിഗറി ചിത്രം മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളായിരുന്നു താരം അവസാനമായി അഭിനയിച്ചത്. എന്നാൽ രണ്ടു വർഷമായി സിനിമയിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

admin

Recent Posts

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

41 mins ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

59 mins ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

1 hour ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

2 hours ago

ഹിന്ദുക്കളെ ഇല്ലാതാക്കുന്ന സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി ! വീഡിയോയ്ക്ക് താഴെ അസഭ്യ വർഷവുമായി നെറ്റിസൺസ്

ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…

2 hours ago