മുംബൈ: ന്യൂസിലാന്‍ഡിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാച്ചു.ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്ലിയുടെ അസാന്നിധ്യത്തില്‍ അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. ചേതേശ്വര്‍ പൂജാരയാണ് ഉപനായകന്‍. രണ്ടാം ടെസ്റ്റില്‍ കോഹ്ലി ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ബിസിസിഐ (BCCI) അറിയിച്ചു. മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം റിഷഭ് പന്തിനും വിശ്രമം അനുവദിച്ചു.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ പരമ്പര കൂടിയാണിത്. പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിവു കീഴില്‍ ഇന്ത്യ ആദ്യമായി കളിക്കുന്ന ടെസ്റ്റ് പരമ്പരയെന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്. ഈ മാസം 25 മുതല്‍ കാണ്‍പൂരിലാണ് ഒന്നാം ടെസ്റ്റ്. യുവ ബാറ്റ്സ്മാന് ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് എന്നിവര്‍ക്കാണ് ആദ്യമായി ടെസ്റ്റ് ടീമിലേക്കു വിളി വന്നത്.
ഇന്ത്യന്‍ ടെസ്റ്റ് ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍, ഒന്നാം ടെസ്റ്റില്‍ മാത്രം), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര (വൈസ് ക്യാപ്റ്റന്‍, ഒന്നാം ടെസ്റ്റില്‍ മാത്രം), ശ്രേയസ് അയ്യര്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര് അശ്വിന്, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
അഹമ്മദാബാദ്: പാകിസ്ഥാന് വേണ്ടി നിർണായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ മുഹമ്മദ്…
ദില്ലി: കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവച്ച ദില്ലി പി സി സി അദ്ധ്യക്ഷൻ അരവിന്ദർ…
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ ശ്രമിച്ചുവെന്ന…
ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ,…
തൃശ്ശൂർ: ക്ഷേത്രോത്സവങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ തുടർക്കഥയാകുന്നു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് പോലീസ് നിർബന്ധിപ്പിച്ച് ഓഫ്…
ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം|HINDHU