Kerala

മോഡലുകളുടെ മരണത്തിൽ അടിമുടി ദുരൂഹത; വാഹനത്തെ മറ്റൊരു കാർ പിന്തുടർന്നിരുന്നതായി കണ്ടെത്തൽ

കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരള ഉൾപ്പെടെ 3 പേർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവ ദിവസം രാത്രി അപകടത്തില്‍പെട്ട കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നതായി അന്വേഷണ സംഘം കണ്ടെത്തി. പിൻത്തുടർന്ന കാറിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു.

മദ്യപിച്ചിരുന്നതിനാല്‍ മുന്നറിയിപ്പ് നല്‍കാനാണ് ഒപ്പം പോയതെന്ന് കാറില്‍ പിന്തുടര്‍ന്നവര്‍ മൊഴി നല്‍കി. അതേസമയം അപകടത്തില്‍പെട്ടവര്‍ പങ്കെടുത്ത പാര്‍ട്ടി നടന്ന ഹോട്ടലിലെ സിസിടിവിയുടെ (cctv) ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍(digital video recorder) ഒളിപ്പിച്ചതായി കണ്ടെത്തി. ഹോട്ടല്‍ ഉടമയുടെ നിര്‍ദേശ പ്രകാരമാണ് റെക്കോര്‍ഡര്‍ മാറ്റിയതെന്ന് ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി. ഹോട്ടല്‍ ഉടമ റോയിയെ മരട് പൊലീസ് ചോദ്യം ചെയ്യും.

നമ്പർ 18 എന്ന ഹോട്ടലിൽ വർഷങ്ങളായി ഇത്തരം ഡി.ജെ പാർട്ടി സംഘടിപ്പിക്കുന്നത് പതിവാണ്. മുൻപ് ഇവിടെ ആരും കാര്യമായി വന്നിരുന്നില്ല. ഡി.ജെ പാർട്ടി ആരംഭിച്ചതോടെ യുവാക്കളുടെയും യുവതികളുടെയും ഒഴുക്കായിരുന്നു. ആഴ്ചാ അവസാന ദിവസങ്ങളിലാണ് പാർട്ടികൾ ഇവിടെ സംഘടിപ്പിക്കാറ്. സ്വകാര്യ സെക്യൂരിറ്റി ഏജൻസികളിലെ ഗുണ്ടകളാണ് ഇവിടെ സുരക്ഷ ഒരുക്കുന്നത്.

ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടാക്കുന്നവരെ ഇവർ കൈകാര്യം ചെയ്യാറുമുണ്ട്. ഇക്കാര്യങ്ങൾ ഇരയാകുന്നവർ പുറത്ത് പറയാറുമില്ല. വൻതോതിൽ ലഹരി ഉൽപ്പന്നങ്ങൾ പാർട്ടികളിൽ എത്തുന്നവർ ഉപയോഗിക്കുന്നുണ്ട്. പ്രത്യേക സംഘങ്ങൾ തന്നെ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല.

നവംബർ ഒന്നിന് പുലർച്ചെ ഒന്നിന് ആയിരുന്നു സംഭവം .ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷം തൃശൂരിലേക്ക്‌ മടങ്ങുമ്പോൾ ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിലാണ്‌ അപകടം നടന്നത്. ബൈക്കിൽ ഇടിച്ച്‌ നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

1 hour ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

2 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

3 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

3 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

9 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

10 hours ago