Kerala

മെട്രോമാൻ ഇ ശ്രീധരനെ സന്ദർശിച്ച് അനുഗ്രഹങ്ങളോടെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ച് ബിജെപി സ്ഥാനാർത്ഥി സി കൃഷ്‌ണകുമാർ; ഇത്തവണ മണ്ഡലം പിടിക്കുമെന്ന് പാർട്ടി; ഇന്ന് ഗംഭീര ബൈക്ക് റാലി

പാലക്കാട്: മെട്രോമാൻ ഇ ശ്രീധരനെ സന്ദർശിച്ച് പാലക്കാട് എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം ഔപചാരികമായി ആരംഭിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനായിരുന്നു എൻ ഡി എ സ്ഥാനാർത്ഥി. ശക്തമായ മത്സരം കാഴ്ചവെച്ച ഇ ശ്രീധരൻ ഇടത് വലത് മുന്നണികളെ വിറപ്പിച്ചിരുന്നു. മൂവായിരത്തില്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥി അന്ന് കടന്നുകൂടിയത്. അന്നത്തെ പോരായ്മകൾ പരിഹരിച്ച് മണ്ഡലം പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾ ബിജെപി വളരെ നേരത്തെ ആരംഭിച്ചിരുന്നു. ഇ ശ്രീധരന്റെ പരാജയം കാരണം പാലക്കാടിന് ഒരു വികസന പാക്കേജാണ് നഷ്ടമായതെന്നും. ഇത്തവണ വിജയിച്ച് ആ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും സി കൃഷ്‌ണകുമാർ പറഞ്ഞു. ഇന്ന് ഗംഭീര ബൈക്ക് റാലിയോടെയാണ് സി കൃഷ്ണകുമാറിന്റെ പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കുക.

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ത്രികോണമത്സരം നടക്കുന്ന പാലക്കാടിനെയാണ്. ഇന്നലെയാണ് എൻ ഡി എ ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പരേതരായ സി.കൃഷ്ണനുണ്ണിയുടെയും ലീലാകൃഷ്ണന്റെയും മകന്‍. പാലക്കാട് മോയന്‍ എല്‍പിഎസ്, പിഎംജിഎച്ച്എസ്, വിക്ടോറിയ കോളേജ് എന്നിവടങ്ങളില്‍ വിദ്യാഭ്യാസം, ബികോം ബിരുദധാരി, കമ്പ്യൂട്ടര്‍ സോഫ്ട്‍വെയറിൽ പിജി ഡിപ്ലോമ.
1984ല്‍ ആര്‍എസ്എസ് ശാഖയിലൂടെ എബിവിപി പ്രവര്‍ത്തനത്തിലേക്ക്. എബിവിപി വിക്ടോറിയ കോളേജ് യൂണിറ്റ് സെക്രട്ടറി, പാലക്കാട് നഗര പരിഷത്ത് കണ്‍വീനര്‍, ജില്ലാ കണ്‍വീനര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകളില്‍ പ്രവർത്തിച്ചു.
ദേശീയ സമിതിയംഗം, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, ബിജെപി ജില്ലാ പ്രസിഡന്റ് (2009 മുതല്‍ 2015 വരെ),2016 മുതല്‍ 2019 വരെ ബിജെപി സംസ്ഥാന സെക്രട്ടറി,2019 മുതല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. നാഷണല്‍ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പാലക്കാട് പ്രസിഡന്റ്, നെഹ്റു യുവകേന്ദ്ര ജില്ലാ പ്രതിനിധി, ദക്ഷിണ റെയില്‍വെ യൂസേഴ്സ് കണ്‍സള്‍റ്റേറ്റീവ് കമ്മിറ്റി മെമ്പര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Kumar Samyogee

Recent Posts

വോഡാഫോൺ ഐഡിയയുടെ അഞ്ചിലൊരു ഉപയോക്താവും നിഷ്‌ക്രിയമെന്ന് ട്രായ് ഡാറ്റ.

ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…

12 hours ago

ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തില്‍; പാലക്കാട് എത്തി വോട്ട് ചെയ്തു : ചായ കുടിച്ചതിന് ശേഷം നേരെ എം .എൽ .എ ഓഫീസിലേക്ക് ; ഇവിടെ തന്നെ ഉണ്ടാകും എന്ന് മാധ്യമങ്ങളോട് …

പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…

13 hours ago

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി I DHARMASATHALA CASE

ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…

15 hours ago

തിരുപ്പറം കുണ്ഡ്രത്തിൽ സമനിലതെറ്റി ഡിഎംകെ

തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…

16 hours ago

എട്ടാം ശമ്പള കമ്മീഷൻ ഉടൻ . |Eighth Pay Commission Coming Soon |

2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…

19 hours ago

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. | Bha Bha Ba

ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…

19 hours ago