Kerala

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷയെ കുറിച്ച് തത്വമയി ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമായി; സുരക്ഷാ സംവിധാനങ്ങൾ തകർത്ത് മോഷണം പോയത് നിവേദ്യ ഉരുളി; പിടിയിലായത് വിദേശിയടക്കം മൂന്നുപേർ ഹരിയാനയിൽ നിന്ന്

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ച്ച. കേരളത്തിലെ ഏറ്റവും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുള്ള ക്ഷേത്രത്തിൽ മോഷണം പോയത് അമൂല്യമായ നിവേദ്യ ഉരുളി. സുരക്ഷാ ക്രമീകരണങ്ങൾ തകർത്ത് ക്ഷേത്രത്തിൽ മോഷണം നടത്തിയത് ഓസ്‌ടേലിയൻ പൗരത്വമുള്ള വ്യക്തിയുടെ നേതൃത്വത്തിൽ ആണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. രണ്ടു സ്ത്രീകളും മോഷണ സംഘത്തിലുണ്ട്. പ്രതികൾ ഹരിയാനയിൽ പിടിയിലായിട്ടുണ്ട്. പ്രതികളെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും.

വ്യാഴാഴ്ചയാണ് മോഷണം നടന്നത്. പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കിട്ടിയിരുന്നു. ക്ഷേത്രത്തിൽ നിന്നുള്ളതും പുറത്തുനിന്നുള്ളതുമായ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയായിരുന്നു. ഓസ്‌ട്രേലിയൻ പൗരത്വമുള്ള ഗണേഷ് ഝാ യും രണ്ടു സ്ത്രീകളുമാണ് പിടിയിലായിട്ടുള്ളത്. കോടികൾ വിലമതിക്കുന്ന നിധി സൂക്ഷിച്ചിട്ടുള്ള ക്ഷേത്രമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം. അതീവ സുരക്ഷാ മേഖലയായ ഇവിടെനിന്നും നിവേദ്യ ഉരുളി മോഷണം പോയത് ആശങ്കയുണ്ടാക്കുന്നതാണ്.

ക്ഷേത്രാചാരം ലംഘിച്ച് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ മാംസാഹാരമായ ബിരിയാണി കൊണ്ടുവന്ന് കഴിച്ച സംഭവത്തിലടക്കം ആചാര ലംഘനം എന്നതിലുപരി സുരക്ഷാ വിഷയവും തത്വമയി ചൂണ്ടിക്കാണിച്ചിരുന്നു. മാംസാഹാരം സുരക്ഷാ പോയിന്റ് കഴിഞ്ഞ് അകത്തേക്ക് കടന്നുപോയെങ്കിൽ അത് സുരക്ഷാ വിള്ളലാണ് എന്ന ചർച്ചയാണ് ആ വാർത്തയിലൂടെ തത്വമയി ഉയർത്തിയത്. അതീവ സുരക്ഷാ മേഖലയിൽ മദ്യക്കുപ്പികളടക്കമുള്ള മാലിന്യങ്ങൾ നഗരസഭ കൂട്ടിയിട്ടിരിക്കുന്നതും ക്ഷേത്രത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യവും ദൃശ്യങ്ങളടക്കം തത്വമയി പുറത്തുവിട്ടിരുന്നു.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

8 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

8 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

12 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

18 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

2 days ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago