NDRF Rescues 150 People From Narayani River
ലഖ്‌നൗ: നദിയിൽ കുടുങ്ങിയ 150ഓളം പേരെ എൻഡിആർഎഫ് രക്ഷപ്പെടുത്തി. നാരായണി നദിയിൽ ബോട്ടിൽ കുടുങ്ങിയവരെയാണ് ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയത്. എഞ്ചിൻ തകരാറിനെ തുടർന്ന് നദിയുടെ നടുവിൽ ബോട്ട് കുടുങ്ങിപ്പോവുകയായിരുന്നു. സ്ഥലത്തെത്തിയ ഉടനെ പത്ത് മിനിറ്റിനുള്ളിൽ ഓപ്പറേഷൻ ആരംഭിച്ചുവെന്നും ബോട്ടുകളിൽ 30-40 പേരെയായാണ് രക്ഷപ്പെടുത്തിയതെന്നും ഗോരഖ്‌പൂർ എൻഡിആർഎഫ് സംഘം അറിയിച്ചു.
നദിക്ക് നടുവിൽ നിന്നുപോയ ബോട്ട് വെള്ളത്തിന്‍റെ ചലനത്തിന് അനുസരിച്ച് മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചിരുന്നു. കൃഷി ആവശ്യങ്ങൾക്കായി പുഴയുടെ മറുകരയിലേക്ക് പോയ ആളുകൾ മടങ്ങിവരവെയാണ് അപകടത്തിൽപെട്ടത്. സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ 150ഓളം പേരാണ് നദിയിൽ കുടുങ്ങിയത്. എഞ്ചിൻ പൈപ്പ് കേടാകുകയും ഓയിൽ ലീക്ക് ചെയ്യുകയുമായിരുന്നു യാത്രക്കാര്‍ പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…