ദില്ലി: ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ഇപ്പോൾ രാജ്യത്തിന്റെ പൊന്നോമന പുത്രനാണ് . ടോക്കിയോ ഗെയിംസില്‍ പുരുഷവിഭാഗം ജാവലിന്‍ ത്രോയിൽ ആണ് നീരജ് സ്വര്‍ണം നേടിയത്. മാത്രമല്ല ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് കൂടിയാണ്. നീരജിനിപ്പോൾ ഒരാഗ്രഹമുണ്ട്. കേരളത്തിലേക്ക് വരാനും പി ടി ഉഷയെ നേരിട്ട് കാണാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം ദില്ലിയിൽ ഒളിമ്പിക്സ് ജേതാക്കള്‍ക്ക് പ്രധാനമന്ത്രി നല്‍കിയ സ്വീകരണത്തിനു ശേഷം ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നീരജ് തന്റെ ആഗ്രഹം വ്യക്തമാക്കിയത്. മാത്രമല്ല സംസ്ഥാനത്തു നിന്നും ക്ഷണം ലഭിച്ചാല്‍ തീര്‍ച്ചയായും കേരളത്തിലേക്ക് വരുമെന്നും പി ടി ഉഷയെ കാണുമെന്നും നീരജ് പറഞ്ഞു.
അതേസമയം 2015ല്‍ നാഷണല്‍ ക്യാംപിൽ പങ്കെടുക്കാന്‍ തീരുമാനിച്ചതാണ് തന്റെ സ്പോര്‍ട്സ് ജീവിതത്തിലെ ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണമെന്ന് നീരജ് വെളിപ്പെടുത്തി. അതിനു മുൻപ് താന്‍ തന്നെ പാകം ചെയ്യുന്ന ഭക്ഷണം ആയിരുന്നു കഴിച്ചിരുന്നത്. മികച്ച പരിശീലനം തന്നെയായിരുന്നു അപ്പോഴും ചെയ്തിരുന്നതെങ്കിലും ആധുനിക പരിശീലനത്തിനു വേണ്ട സൗകര്യങ്ങള്‍ ലഭിച്ചത് നാഷണല്‍ ക്യാമ്പിൽ പങ്കെടുത്തതിനു ശേഷമായിരുന്നെന്ന് നീരജ് വ്യക്തമാക്കി. അത് കൂടാതെ ക്യാമ്പിൽ ഉള്ള മറ്റ് സീനിയര്‍ താരങ്ങളെ കാണുമ്പോഴും അവരോട് സംസാരിക്കുമ്പോ തനിക്ക് ഇതിലേറെ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന തോന്നല്‍ ഉണ്ടായെന്ന് നീരജ് പറഞ്ഞു. തന്റെ അടുത്ത ലക്ഷ്യം ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പാണെന്നും ഒളിമ്പിക്സിലെ അതേ പ്രകടനം തന്നെ അവിടെയും കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നീരജ് വ്യക്തമാക്കി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…