പ്രതീകാത്മക ചിത്രം
മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റ് യുജി നാളെയാണ് നടക്കുന്നത്. അവസാനവട്ട തയാറെടുപ്പുകളോടൊപ്പം തന്നെ പ്രധാധാന്യമർഹിക്കുന്നതാണ് പരീക്ഷ എഴുതാൻ എത്തുമ്പോൾ പാലിക്കേണ്ട ഡ്രസ് കോഡും മറ്റു പരീക്ഷാ വ്യവസ്ഥകളും. പരീക്ഷാ ക്രമക്കേടുകൾക്ക് തടയിടാൻ നാഷനൽ ടെസ്റ്റിങ് ഏജൻസി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ഡ്രസ് കോഡ് നിർദേശിച്ചിട്ടുണ്ട്. വസ്ത്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ലോഹക്കൊളുത്ത് പോലും പ്രശ്നമായേക്കാം എന്നതിനാൽ കുട്ടികൾ ഡ്രസ് കോഡിൽ അത്യന്തം ശ്രദ്ധ പുലർത്തണം.
1.15നു തന്നെ പരീക്ഷാർഥികൾ സീറ്റിൽ എത്തിയിരിക്കണം. 1.30നു ശേഷം ഹാജരാകുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. അതേസമയം, മതാചാര പ്രകാരമുള്ള ഇളവുകൾ ആവശ്യമുള്ളവർ 12.30നു മുൻപെങ്കിലും എത്തണം. മെഡിക്കൽ കാരണങ്ങളാലുള്ള ഇളവുകൾ അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്നതിനു മുൻപ് എൻടിഎയുമായി ബന്ധപ്പെട്ടവർക്കു മാത്രമാകും.
ആൺകുട്ടികൾക്കുള്ള ഡ്രസ് കോഡ്
ഇളംനിറത്തിലുള്ള അരക്കൈ ഷർട്ട് / ടീഷർട്ട്.
ഇളംനിറത്തിലുള്ള പാന്റ്സ്. ഇതിനു വലിയ ബട്ടൺ, സിബ്ബ്, ധാരാളം പോക്കറ്റുകൾ എന്നിവ അനുവദനീയമല്ല
കുർത്ത, പൈജാമ എന്നിവ അനുവദിക്കില്ല.
വള്ളിച്ചെരിപ്പ്, സാധാരണ ചെരിപ്പ് എന്നിവ ആകാം. ഷൂസ് അനുവദിക്കില്ല
വാച്ച്, ബ്രേസ്‌ലെറ്റ്, തൊപ്പി, ബെൽറ്റ് എന്നിവ അനുവദിക്കില്ല .
ഡോക്ടർ നിർദേശിച്ച പ്രകാരമുള്ള കണ്ണടയും ലെൻസും ആകാം.
പെൺകുട്ടികൾക്കുള്ള ഡ്രസ് കോഡ്
ഇളംനിറത്തിലുള്ള അരക്കൈ ചുരിദാർ, ടീഷർട്ട്.
ഇളം നിറത്തിലുള്ള സൽവാർ, ജീൻസ്, ലെഗ്ഗിങ്സ്.
വസ്ത്രത്തിൽ വലിയ ബട്ടൺ, ബാഡ്ജ്, ഫ്ലോറൽ പ്രിന്റിങ് എന്നിവ അനുവദിക്കില്ല .
വള്ളിച്ചെരിപ്പോ സ്ലിപ്പറോ ആകാം. ഷൂ, ഹൈഹീൽ ചെരിപ്പ് എന്നിവ അനുവദിക്കില്ല .
ഷാളോ ദുപ്പട്ടയോ അനുവദിക്കില്ല .
മുസ്‌ലിം പെൺകുട്ടികൾക്കു മതാചാര പ്രകാരമുള്ള ശിരോവസ്ത്രം, ബുർഖ എന്നിവ ധരിക്കാം. എന്നാൽ ഇവർ മതിയായ പരിശോധനയ്ക്കായി 12.30നു മുൻപ് എത്തണം.
മോതിരം, കമ്മൽ, ചെയിൻ, മൂക്കുത്തി, വാച്ച്, ബ്രേസ്‌ലെറ്റ് തുടങ്ങിയവ അനുവദിക്കില്ല .
ഡോക്ടർ നിർദേശിച്ച പ്രകാരമുള്ള കണ്ണടയും ലെൻസും ആകാം.
നിർബന്ധമായും കരുതേണ്ട കാര്യങ്ങൾ
പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അഡ്മിറ്റ് കാർഡ്
തിരിച്ചറിയൽ രേഖ
പാസ്പോർട്ട് സൈസ് ഫോട്ടോ
പോസ്റ്റ് കാർഡ് സൈസ് (4 ഇഞ്ച് X 6 ഇഞ്ച്) കളർ ഫോട്ടോ (വെള്ള പശ്ചാത്തലത്തിലുള്ളത്). ഇത് അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്യുന്ന പ്രഫോർമയിൽ ഒട്ടിച്ചിരിക്കണം.
നിർബന്ധമായും ഒഴിവാക്കേണ്ട കാര്യങ്ങൾ
ഡോക്ടർ നിർദേശിച്ച കണ്ണടയോ ലെൻസോ ധരിക്കുന്നതിനു തടസ്സമില്ലെങ്കിലും സൺഗ്ലാസ് ഒഴിവാക്കണം.
കടലാസ് ഷീറ്റ്, കടലാസ് കഷണങ്ങൾ, ജ്യോമെട്രി ബോക്സ്, പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പേന, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, ഇറേസർ, ലോഗരിതം ടേബിൾ, ഇലക്ട്രോണിക് പെൻ, സ്കാനർ
മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർ ഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, മൈക്രോചിപ്
വോലറ്റ്, ഹാൻഡ് ബാഗ്, ക്യാമറ
പായ്ക്കറ്റിലാക്കിയതോ അല്ലാത്തതോ ആയ ഭക്ഷണ പദാർഥങ്ങൾ, വാട്ടർ ബോട്ടിൽ. (പ്രമേഹമുള്ള വിദ്യാർഥികൾക്കു മുൻകൂർ അനുവാദമുണ്ടെങ്കിൽ ഷുഗർ ടാബ്‌ലറ്റ്സ്, പഴങ്ങൾ, സുതാര്യമായ വാട്ടർബോട്ടിലിൽ വെള്ളം എന്നിവ കൊണ്ടുവരാൻ അനുവാദമുണ്ട്).
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…