സാചി മാര്‍വ പങ്കുവച്ച യുവാക്കളുടെ ചിത്രം
ദില്ലി : ഐപിഎൽ ക്ലബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകൻ നിതീഷ് റാണയുടെ ഭാര്യയെ ശല്യം ചെയ്ത സംഭവത്തിൽ ഒരു യുവാവിനെ ദില്ലി പോലീസ് അറസ്റ്റു ചെയ്തു. റാണയുടെ ഭാര്യ സാചി മാര്‍വയെയാണ് രണ്ടു യുവാക്കള്‍ പിന്തുടര്‍ന്നെത്തി ശല്യം ചെയ്തത്. ഇവരില്‍ ഒരാളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
ദില്ലിയിലെ കീര്‍ത്തി നഗറില്‍ നിന്ന് വീട്ടിലേക്കു മടങ്ങും വഴിയായിരുന്നു യുവാക്കളുടെ പരാക്രമണം. സാചി സഞ്ചരിച്ച കാറിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഇവർ അടിക്കുകയായിരുന്നു.
യുവാക്കളുടെ പരാക്രമണം മൊബൈലില്‍ പകര്‍ത്തിയ സാചി ഇവ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാൽ താന്‍ പോലീസില്‍ വിവരമറിയിച്ചുവെന്നും എന്നാല്‍ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പിന്നാലെ സാചി ആരോപിച്ചു. സുരക്ഷിതമായി വീട്ടിലെത്തിയ സ്ഥിതിയ്ക്ക് സംഭവം വിട്ടു കളയാനും അടുത്ത തവണ സംഭവമുണ്ടായാൽ ബൈക്കിന്റെ നമ്പര്‍ നോക്കി വയ്ക്കാനുമായിരുന്നു പോലീസിന്റെ ഉപദേശമെന്നായിരുന്നു സാക്ഷി ആരോപിച്ചത്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…