Kerala

വിജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും കലവറയായ ശ്രീപത്മനാഭന്റെ പുണ്യഭൂമിയിൽ വീണ്ടും അറിവിന്റെ മഹോത്സവവവുമായി നേതി നേതി ഫൗണ്ടേഷൻ; “അയോദ്ധ്യ – ഭാരതത്തിന്റെ പുനരുജ്ജീവനം” എന്ന വിഷയത്തിലെ സെമിനാർ ഇന്ന് ; സെമിനാർ തത്സമയം പ്രേക്ഷകരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നമുക്ക് സംസാരിക്കാം (Lets Talk) എന്ന സെമിനാർ പരമ്പരയുടെ ഭാഗമായി, ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും സമകാലിക കാലത്ത് അതിന്റെ അത്ഭുതപരമായ പുനരുജ്ജീവനത്തെക്കുറിച്ചുമുള്ള ഉൾക്കാഴ്ച പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ “അയോദ്ധ്യ – ഭാരതത്തിന്റെ പുനരുജ്ജീവനം” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ജവഹർ നഗറിലെ ചേംബർ ഹാളിൽ നടക്കും. പരസ്പരം പഠിക്കുന്നതിനും അറിവ് പങ്കുവയ്ക്കുന്നതിനുമുള്ള ഒരു വേദിയാണിത്.

“അയോദ്ധ്യ: തർക്കമന്ദിരത്തിനു പിന്നിലെ ചരിത്ര വസ്തുതകൾ” എന്ന വിഷയത്തിൽ
പത്മശ്രീ അവാർഡ് ജേതാവ്, ഉത്ഖനന സംഘത്തിലെ അംഗവും,ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡെപ്യൂട്ടി ഡയറക്ടർ കെ.കെ.മുഹമ്മദ് സംസാരിക്കും

“സാംസ്കാരിക മാനബിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും നേരെ നടന്നിട്ടുള്ള ആക്രമണങ്ങളുടെ അനന്തരഫലങ്ങൾ” എന്ന വിഷയത്തിൽ പത്മശ്രീ അവാർഡ് ജേതാവ്, ഇന്ത്യൻ കൗൺസിൽ ഹിസ്റ്റോറിക്കൽ റിസർച്ച് അംഗവും കോട്ടയം സെന്റ് ബസേലിയോസ് കോളേജിലെ മുൻ അദ്ധ്യാപകനുമായ ഡോ.സി.ഐ.ഐസക്ക് സംസാരിക്കും.

“ഭാരതീയ സ്വത്വത്തിന്റെ ഉയർത്തെഴുന്നേൽപ്പും തിരിച്ചുവരവും”എന്ന വിഷയത്തിൽ ജന്മഭൂമി മാനേജിംഗ് ഡയറക്ടറും സാമൂഹ്യപ്രവർത്തകനും ചിന്തകനുമായ എം.രാധാകൃഷ്ണൻ സംസാരിക്കും

വിജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും കലവറയായ ശ്രീപത്മനാഭന്റെ പുണ്യഭൂമിയിൽ നടക്കുന്ന ഈ അറിവിന്റെ മഹോത്സവം പ്രേക്ഷകരിലെത്തിക്കാൻ തത്വമയിയും നേതി നേതി ഫൗണ്ടേഷനൊപ്പം കൈകോർക്കും. സെമിനാർ തത്സമയം വീക്ഷിക്കുന്നതിന് https://bit.ly/3ZsU9qm എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്

വിശദ വിവരങ്ങൾക്കായി 9778084080 എന്ന മൊബൈൽ നമ്പറിലോ https://wa-bulk-sender.watool.online/ എന്ന വെബ് വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്

Anandhu Ajitha

Recent Posts

ഓസ്‌ട്രേലിയയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ഇസ്രായേൽ|BONDI BEACH ATTACK

ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…

46 minutes ago

60 കൊല്ലങ്ങൾക്ക് മുമ്പ്, ഹിമാലയത്തിൽ വച്ച് സിഐഎയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം!!!ഗംഗാ നദീ തടത്തിലെ ജനങ്ങൾ വൻ അപകടത്തിൽ ?? മൂടി വച്ച സത്യം !!!!

ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…

1 hour ago

അതിജീവിതയ്‌ക്കെതിരായ സൈബർ അധിക്ഷേപ കേസ് ! ഉപാധികളോടെ രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…

1 hour ago

1987 ലെ അഹമ്മദാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പ് മോദി എടുത്തുപറയാൻ കാരണമുണ്ട് I MODI RAJEEV TALKS

മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…

2 hours ago

ബോണ്ടി ബീച്ച് ജിഹാദിയാക്രമണം ! ജൂതമത വിശ്വാസികൾക്കെതിരെ വെടിയുതിർത്തത് പാകിസ്ഥാൻകാരായ ബാപ്പയും മകനും ; ആറ് വർഷം മുമ്പേ ഐഎസുമായി ബന്ധം സ്ഥാപിച്ചിരുന്നതായി സംശയം; കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…

2 hours ago

പഹൽഗാം ഭീകരാക്രമണത്തിൽ എൻ ഐ എ കുറ്റപത്രം ഇന്ന് I PAHALGAM CHARGESHEET

പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…

4 hours ago