NATIONAL NEWS

ഭാരതത്തെ നവീകരിക്കുക, പുതിയ കാര്യങ്ങൾ നടപ്പിലാക്കുക, കൂടുതൽ പരിവർത്തനം ചെയ്യുക; ലക്ഷ്യമാക്കേണ്ടത് ആത്മനിർഭർ ഭാരതും ആധുനിക ഇന്ത്യയും; പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: 21-ാം നൂറ്റാണ്ടിലെ രാജ്യത്തിന്റെ ഏറ്റവും വലിയ ലക്ഷ്യമായ ആത്മനിർഭർ ഭാരതും ആധുനിക ഇന്ത്യയുമായിരിക്കണം ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തെ നവീകരിക്കുകയും, പുതിയ കാര്യങ്ങൾ നടപ്പിലാക്കുകയും, കൂടുതൽ പരിവർത്തനം ചെയ്യുകയുമാണ് വേണ്ടതെന്നും എല്ലാവരുടേയും പ്രയത്‌നം കൊണ്ടാണ് ഇന്ന് ഭാരതം മുൻനിരയിൽ എത്തി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിസോറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിൽ നടന്ന 96-മത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി പങ്കെടുത്തത്. അവസാനത്തെ വ്യക്തിയുടെ ക്ഷേമം കണക്കിലാക്കിയാകണം നമ്മുടെ ഓരോ തീരുമാനങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തപ്പെടേണ്ടത് എന്ന മഹാത്മാ ഗാന്ധിയുടെ ആശയം പ്രധാനമന്ത്രി ഓർത്തെടുത്തുകൊണ്ട് പറഞ്ഞു. ഒരു പ്രശ്‌നം കണ്ടെത്തിയാൽ അതിന് പരിഹാരം കണ്ടെത്താനും എളുപ്പമാണ്. അതുകൊണ്ടാണ് പിഎം ഗതിശക്തി എന്ന പദ്ധതി ആരംഭിച്ചത്. ഇതിലൂടെ ഏറ്റവും താഴെത്തട്ടിലുള്ള അവസാനത്തെ വ്യക്തിയിലും കേന്ദ്ര സർക്കാർ പദ്ധതികൾ എത്തുന്നുണ്ട്. സിവിൽ സെർവെന്റ്‌സ് ട്രെയിനികളോടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

‘സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവം മൂലം രാജ്യത്തിന് നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. വെല്ലുവിളികൾ നിറഞ്ഞ പദ്ധതികൾ എറ്റെടുത്ത് അത് വൃത്തിയായി പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടത്. അക്കാദമിയിൽ നിന്നും പോകുന്നതിന് മുൻപ് നിങ്ങളുടെ അഭിലാഷങ്ങളും സ്വപ്‌നങ്ങളും എല്ലാം കുറിച്ചുവെക്കണം. തുടർന്ന് 25 -50 വർഷങ്ങൾക്ക് ശേഷം അക്കാദമി അത് വിലയിരുത്തണം. വെല്ലുവിളികൾ ഏറ്റെടുത്ത് അത് പൂർത്തീകരിക്കുകയായിരിക്കണം ഉദ്യോഗസ്ഥരുടെ ലക്ഷ്യം. ഫയലും ഫീൽഡും തമ്മിൽ വളരെ വ്യത്യാസമുണ്ട്. നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിലായിരിക്കില്ല നിങ്ങൾക്ക് ജോലി ചെയ്യേണ്ടി വരിക. കംഫർട്ട് സോണിൽ നിന്നും പുറത്ത് വരുമ്പോൾ 20 വർഷം കൊണ്ട് പഠിച്ച കാര്യങ്ങൾ നിങ്ങൾ രണ്ട് വർഷം കൊണ്ട് പഠിക്കും. അതാണ് വിദ്യാഭ്യാസവും ജോലിയും തമ്മിലുള്ള വ്യത്യാസം’- പ്രധാനമന്ത്രി പറഞ്ഞു.

admin

Recent Posts

ഇനി വോട്ടെണ്ണലിന് കാണാം …!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

ഇനി വോട്ടെണ്ണലിന് കാണാം ...!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

2 mins ago

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

35 mins ago

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

2 hours ago

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

3 hours ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും…

4 hours ago

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

4 hours ago