ദില്ലി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകനായി മുന്‍ ലോകകപ്പ് താരം ഇഗോര്‍ സ്റ്റിമാച്ചിനെ നിയമിച്ചു. സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ക്രൊയേഷ്യയുടെ മുൻ പരിശീലകൻ കൂടിയായ സ്റ്റിമാച്ചിനെ പരിശീലകനായി നിയമിച്ചിരിക്കുന്നത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ രണ്ട് വര്‍ഷത്തേക്കാണ് സ്റ്റിമാച്ചിനെ നിയമിച്ചിരിക്കുന്നത്. ഫെഡറേഷൻ ആസ്ഥാനത്ത് നടന്ന നീണ്ട ചര്‍ച്ചകൾക്കും അഭിമുഖങ്ങള്‍ക്കും ഒടുവിലാണ് സ്റ്റിമാച്ചിന്‍റെ നിയമനം.
അമ്പതിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള സ്റ്റിമാച്ച് 1998 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യൻ ടീമിൽ അംഗമായിരുന്നു.
2012-13 കാലഘട്ടത്തില്‍ ഇദ്ദേഹം പരിശീലകനായിരുന്നപ്പോഴാണ് ലോക റാങ്കിങ്ങില്‍ ക്രൊയേഷ്യ നാലാം സ്ഥാനത്തെത്തിയത്. സ്റ്റിമാച്ച് ഇന്ത്യൻ ടീമിനെ നയിക്കുന്ന അദ്യ മത്സരം അടുത്ത മാസം തായ്ലന്‍ഡില്‍ നടക്കുന്ന കിങ്സ് കപ്പാണ്. ജൂണ്‍ അഞ്ചിന് കുറക്കാവോയ്ക്കെതിരായാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…