ന്യൂദില്ലി: ദില്ലി വനിതാ കമ്മീഷന് ഒടുവിൽ പുതിയ നേതൃത്വം. രണ്ട് വർഷത്തിലേറെയായി ഒഴിഞ്ഞുകിടന്നിരുന്ന അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി നേതാവായ ലതാ ഗുപ്തയെ നിയമിച്ചതായി ദില്ലി മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. കമ്മീഷൻ അംഗങ്ങളായി ശ്യാം ബാല, മാൾതി വർമ്മ, ലതാ സിധി, സൻരക്ഷിക ശർമ്മ ഝ, രേണു ഭല്ല എന്നിവരെയും നിയമിച്ചു.
മുൻ അധ്യക്ഷയായ സ്വാതി മലിവാൾ 2024 ജനുവരിയിൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച ശേഷമാണ് വനിതാ കമ്മീഷന്റെ തലപ്പത്ത് രണ്ട് വർഷത്തിലേറെയായി സ്ഥിരം നേതൃത്വം ഇല്ലാതിരുന്നത്. പുതിയ നിയമനത്തോടെ കമ്മീഷൻ വീണ്ടും പൂർണ സജ്ജമാകുകയാണ്.
സ്ത്രീകളുടെ സുരക്ഷ, അന്തസ്, അവകാശ സംരക്ഷണം, ശാക്തീകരണം എന്നിവ ഉറപ്പാക്കുന്നതിൽ വനിതാ കമ്മീഷന് നിർണായക ഉത്തരവാദിത്വമാണുള്ളതെന്ന് ദില്ലി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികളിൽ കൂടുതൽ വേഗതയോടെയും കാര്യക്ഷമമായും ഇടപെടാൻ പുതിയ നേതൃത്വം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
നിയമനത്തിന് പിന്നാലെ പ്രതികരിച്ച ലതാ ഗുപ്ത, “സ്ത്രീസുരക്ഷയാണ് എന്റെ ഏറ്റവും വലിയ മുൻഗണന. എല്ലാ സ്ത്രീകൾക്കും ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ വനിതാ കമ്മീഷനെ സമീപിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് എന്റെ ആദ്യ ഉത്തരവാദിത്തം” എന്ന് വ്യക്തമാക്കി.
നിലവിൽ ബിജെപിയുടെ ദില്ലി യൂണിറ്റിന്റെ വൈസ് പ്രസിഡന്റായ ലതാ ഗുപ്ത, ലക്ഷ്മി നഗർ നിയമസഭാ മണ്ഡലത്തിലെ രണ്ട് വ്യത്യസ്ത വാർഡുകളെ പ്രതിനിധീകരിച്ച മുനിസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. പുതിയ ചുമതലയിലൂടെ ദില്ലിയിലെ വനിതാ സുരക്ഷയും ക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും ദിശാബോധവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…