ദില്ലി: സിക്കിമിനോട് ചേര്‍ന്ന് കിടക്കുന്ന ഡോക്ല സൈനിക കേന്ദ്രത്തിലേക്ക് എത്താന്‍ ഇനി മുതല്‍ സൈനികര്‍ക്ക് എളുപ്പമാണ്. മുന്‍പ് കഴുതകള്‍ക്കായി നിര്‍മിച്ച പാതയിലൂടെയാണ് ഏഴു മണിക്കൂര്‍ നേരമെടുത്ത് സൈനികര്‍ എത്തികൊണ്ടിരുന്നത്. എന്നാല്‍ ഈ പാതയില്‍ പുതിയ റോഡ് വന്നതുമൂലം വെറും 40 മിനിറ്റുകൊണ്ട് തന്ത്രപ്രധാനമായ ഡോക്ല സൈനിക കേന്ദ്രത്തിലേക്ക് എത്താനാകും. ഡോക്ലാം പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഈ ആര്‍മി ബേസില്‍ വച്ചാണ് 2017ല്‍ ചൈനീസ് ലിബറേഷന്‍ ആര്‍മിയുമായി ഇന്ത്യ 73 ദിവസം എതിരിടേണ്ടി വന്നത്.
അന്ന് ഏറെ പ്രയാസപ്പെട്ടാണ് സൈന്യം ഇവിടേക്ക് എത്തിയത്. ബോര്‍ഡര്‍ റോഡ്സ് സംഘടന(ബ്രോ ) 2015ല്‍ നിര്‍മാണം ആരംഭിച്ച ഈ റോഡ് അടുത്തിടെയാണ് പൂര്‍ത്തിയായത്. ഏറെ നാള്‍ ഈടു നില്‍ക്കുന്ന ഈ റോഡിനു ഏതുതരം കാലാവസ്ഥയെയും ചെറുക്കാനാകും.
സൈനികരാല്‍ ഉപയോഗിക്കപ്പെടുന്നതിനാല്‍ മികച്ച കാര്യശേഷി ഉറപ്പാക്കാന്‍ റോഡിനു ‘ബ്‌ളാക്ക് ടോപ്പിം’ഗും ഇവര്‍ നല്‍കിയിട്ടുണ്ട്. ചൈനീസ് പട്ടാളം ഈ മേഖലയില്‍ റോഡുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചത് കാരണമാണ് ഇന്ത്യന്‍ സൈന്യവും ചൈനീസ് സേനയും തമ്മില്‍ 2017ല്‍ സംഘര്‍ഷം ഉടലെടുത്തത്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…