New star at International Indie Music Festival; 16-year-old Nivedita to share stage with American rock singer
ബംഗളൂരു:ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലില്‍ അമേരിക്കന്‍ ഹാര്‍ഡ് റോക് ഗായകന്‍ സാമി ഷോഫിക്കൊപ്പം ഡ്രം വായിക്കാൻ ബംഗളൂരു സ്വദേശിയായ പതിനാറുകാരി നിവേദിത.വ്യാഴാഴ്ച്ച
രാത്രി 9-നാണ് ഐഐഎംഎഫില്‍ ഇരുവരുടെയും കലാപ്രകടനം.
ബംഗളൂരു സ്വദേശിയായ ഈ യുവഡ്രമ്മര്‍ ഇതിനോടകം തന്നെ കോവളത്തെ ഐഐഎംഎഫ് വേദിയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രാക്റ്റീസ് സെഷനുകളിലെല്ലാം സാമി ഷോഫിയുടെ സംഗീതത്തോടൊപ്പം ചേര്‍ന്നുള്ള നിവേദിതയുടെ ഡ്രം ബീറ്റ്‌സ് പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.
ഡ്രമ്മര്‍ മാത്രമല്ല ഗിറ്റാറിസ്റ്റ് കൂടിയാണ് നിവേദിത. ബംഗളൂരുവിലെ സംഗീതലോകത്ത് പേരെടുത്തുവരുന്ന കലാകാരിയാണ്. പ്രശസ്തരായ വിവിധ ഗായകരോടും ബാന്‍ഡുകളോടും ഒപ്പം ഡ്രം വായിച്ചിട്ടുള്ള നിവേദിത സ്വന്തമായി ‘ഇന്‍ ഡിസ്റ്റോപ്പിയ’ എന്ന ബാന്‍ഡിലുമുണ്ട്. രണ്ട് തവണ ഗ്രാമി അവാര്‍ഡ് നേടിയ ഗായകന്‍ റിക്കി കേജിനൊപ്പം അടുത്തിടെ നിവേദിത പ്രവര്‍ത്തിച്ചിരുന്നു.
കോവളത്തെ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ സഹസംഘാടകരായ ലേസീ ഇന്‍ഡീ മാഗസീനിന്റെ സ്ഥാപകരുടെ ബാന്‍ഡായ ലേസീ ജേയ്‌ക്കൊപ്പം നിവേദിത ഡ്രം വായിച്ചിരുന്നു. ഐഐഎംഎഫിലേക്ക് സാമി ഷോഫിക്ക് ഒരു ഡ്രമ്മറെ ആവശ്യം വന്നപ്പോള്‍ നിവേദിതയെ നിര്‍ദേശിക്കുകയായിരുന്നു. നിവേദിതയുടെ ആദ്യപ്രകടനംതന്നെ തന്നെ വിസ്മയിപ്പിച്ചെന്ന് സാമി ഷോഫി പറഞ്ഞു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…