India

ചണ്ഡീഗഡ് സർവകലാശാലയിലെ വിദ്യാർത്ഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം; കാമുകന് പോൺസൈറ്റുമായി ബന്ധം?; ശുചിമുറി ദൃശ്യങ്ങളെടുക്കാൻ കാമുകിയെ ഭീഷണിപ്പെടുത്തി; പെൺകുട്ടിയുടെ മൊബൈൽ ഫോണിൽനിന്നു മറ്റൊരു വിഡിയോ കൂടി കണ്ടെടുത്ത് പോലീസ്

മൊഹാലി: ചണ്ഡീഗഡ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനികളുടെ വീഡിയോ ചോർന്നെന്ന കേസിൽ അറസ്റ്റിലായ പെൺകുട്ടിയുടെ മൊബൈൽ ഫോണിൽനിന്നു മറ്റൊരു വിഡിയോ കൂടി കണ്ടെടുത്തു. ഫോണിൽ ഒരു വിഡിയോ മാത്രമാണ് ഉണ്ടായിരുന്നതെന്നും അതു പെൺകുട്ടിയുടെ തന്നെ ദൃശ്യങ്ങളാണെന്നുമായിരുന്നു കഴിഞ്ഞദിവസം പൊലീസും സർവകലാശാല അധികൃതരും വാദിച്ചിരുന്നത്.

കാമുകിയുടെ സ്വകാര്യ വിഡിയോ കാമുകനുമായി പങ്കിടുന്നതു കുറ്റകരമല്ലെന്നായിരുന്നു എസ്‌എസ്പിയുടെ പ്രതികരണം. എന്നാൽ കൂടുതൽ പരിശോധനയിൽ ഫോണിൽ മറ്റൊരു വിഡിയോ കൂടി കണ്ടെത്തുകയായിരുന്നു. പക്ഷേ, ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ലാത്തതിനാൽ പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. അറസ്റ്റിലായ പെൺകുട്ടിയടെ വിഡിയോ അല്ലെന്നാണ് പൊലീസ്നിഗമനം .

പെൺകുട്ടിയുടെ മൊബൈലിൽനിന്നു ചില വിഡിയോകൾ ഡിലീറ്റായതായും പൊലീസ് കണ്ടെത്തി. പെൺകുട്ടിയുടെയും മറ്റു രണ്ടു പ്രതികളുടെയും മൊബൈലുകൾ ചണ്ഡിഗഡിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിലേക്കു (സിഎഫ്എസ്എൽ) പരിശോധനയ്ക്കായി അയയ്ക്കാനാണ് പൊലീസിന്റെ നീക്കം .
പെൺകുട്ടിയുടെ 23 വയസ്സുകാരനായ കാമുകനും 31 വയസ്സുകാരനായ കൂട്ടാളിയുമാണ് അറസ്റ്റിലായ മറ്റു രണ്ടു പേർ. ഇവർ അശ്ലീല വിഡിയോകൾ പോൺ വെബ്‌സൈറ്റുകൾക്കോ വിദേശത്തോ വിൽക്കുന്നവരാണെന്നു പൊലീസ് സംശയിക്കുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ ഇരുവർക്കും ഒരു സഹായി കൂടി ഉണ്ടെന്ന് കണ്ടെത്തി. ഇയാളുടെ പങ്ക് പൊലീസ് പരിശോധിച്ചുവരികയാണ്.

ഇതിനിടെ , ഹോസ്റ്റലിലെ പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അറസ്റ്റിലായ പെൺകുട്ടിയെ കാമുകനും കൂട്ടാളിയും ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമോയെന്ന് ഭയന്നാണ് പെണ്‍കുട്ടി മറ്റുള്ളവരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് കരുതുന്നതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തത്.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

8 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

8 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

9 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

9 hours ago