പ്രതീകാത്മക ചിത്രം
നിലമ്പൂർ: മലപ്പുറം നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാലിയാർ സ്വദേശിനിയായ യുവതിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.
കടുത്ത വയറുവേദനയെ തുടർന്നാണ് ഇന്നലെ അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ യുവതി ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. എന്നാൽ ആ സമയത്ത് ഗൈനക്കോളജിസ്റ്റ് ലഭ്യമാകാതിരുന്നതിനാൽ ജീവനക്കാർ യുവതിയോട് മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ നിന്നും പുറത്തിറങ്ങുന്നതിനിടെ ശുചിമുറിയിൽ കയറിയ യുവതി അവിടെവെച്ച് പ്രസവിക്കുകയും കുഞ്ഞിനെ ബക്കറ്റിനുള്ളിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
ഇന്ന് രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ശുചീകരണ തൊഴിലാളികളാണ് ബക്കറ്റിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് ഇവർ ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. സംഭവത്തിൽ നിലമ്പൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…