Newborn baby inside the washroom of a government school; police have started an investigation
ചെന്നൈ: സർക്കാർ സ്കൂളിലെ ശുചിമുറിയ്‌ക്കുള്ളിൽ നവജാതശിശുവിനെ കണ്ടെത്തി.തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ തിരുവെരുമ്പൂരിന് സമീപം കാട്ടൂരിലാണ് ഞെട്ടിക്കുന്ന സംഭവം.കുഞ്ഞിനെ കണ്ടെത്തിയ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ജനിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പിന്നിട്ട ആൺകുഞ്ഞിനെയാണ് ശുചിമുറിക്കുള്ളിൽ കണ്ടെത്തിയത്. ശുചീകരണ തൊഴിലാളി ശാന്തയായിരുന്നു ആദ്യം കുഞ്ഞിനെ കണ്ടതെന്ന് സ്കൂൾ പ്രിൻസിപ്പാൾ പറയുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ശുചിമുറിയിൽ വെച്ച് തന്നെയാണോ കുഞ്ഞിനെ പ്രസവിച്ചത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പോലീസിന്റെ പ്രതികരണം. പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ കൊണ്ടുവന്ന് സ്കൂളിലെ ടോയ്‌ലെറ്റിൽ ഉപേക്ഷിച്ചതാകാനും സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയെത്തി പരിശോധന നടത്തുകയാണ്. സ്‌കൂളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നുമാണ് സ്‌കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ ആവശ്യം.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…