രേവന്ദ് റെഡ്ഡി
ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത പള്‍സ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപക രേവതി, മാദ്ധ്യമപ്രവര്‍ത്തകയായ തന്‍വി യാദവ് എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഹൈദരാബാദ് നംപള്ളി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.. 25,000 രൂപയുടെ ജാമ്യത്തിലാണ് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി രേവതിയേയും തന്‍വിയേയും കസ്റ്റഡിയില്‍ വേണം എന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് കോടതി തള്ളുകയായിരുന്നു
രേവന്ദ് റെഡ്ഡിയെ വിമര്‍ശിച്ചുകൊണ്ട് കര്‍ഷകര്‍ നടത്തിയ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തതിനാണ് രേവതിയേയും തന്‍വിയേയും പോലീസ് അറസ്റ്റുചെയ്തത്. പുലര്‍ച്ചെ വീടുവളഞ്ഞാണ് പോലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ശേഷം കോടതി ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഇവര്‍ ജാമ്യം തേടി മംപള്ളി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്
മാദ്ധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം സംസാരിക്കുന്ന പാര്‍ട്ടി നേതൃത്വം നൽകുന്ന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി ദേശീയതലത്തിലടക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…