Kerala

വൈദേകത്തിലേയ്ക്ക് വലിച്ചിഴയ്‌ക്കേണ്ട; വിവാദ റിസോർട്ട് വിൽപ്പനയുമായി ബന്ധമുണ്ടെന്ന പ്രചാരണം വസ്തുതാവിരുദ്ധം; വിവാദങ്ങൾക്ക് വിരാമമിട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി: എൽ ഡി എഫ് കൺവീനറും സിപിഎം നേതാവുമായ ഇ പി ജയരാജന് നിക്ഷേപമുണ്ടെന്ന ആരോപണമുയർന്ന വൈദേകം റിസോർട്ട് തന്റെ കമ്പനി വാങ്ങുന്നതായുള്ള വാർത്തകൾക്ക് വിരാമമിട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കണ്ണൂരിലെ റിസോർട്ട് വിൽപനയുമായി തന്നെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ തികച്ചും അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി വൈദേകം റിസോര്‍ട്ട് വാങ്ങുന്നു എന്നാണ് വാർത്തകൾ പ്രചരിച്ചത്. ഇതോടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ എന്ന പേരില്‍ പ്രസ്താവനയും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തന്നെ ഈ വാര്‍ത്ത വ്യാജമാണെന്നും വൈദേകം റിസോര്‍ട്ട് വില്‍പനയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഒരു ട്വീറ്റിലൂടെ പ്രതികരിച്ചത്. ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ പി ജയരാജന് അനധികൃത നിക്ഷേപം വൈദേകം റിസോർട്ടിലുണ്ടെന്നും പാർട്ടി അത് അന്വേഷിക്കണമെന്നും സിപിഎം നേതാവായ പി ജയരാജൻ സംസ്ഥാന സമിതിയിൽ പരാതിപ്പെട്ടതായുള്ള വാർത്തകൾ പുറത്ത് വന്നതോടെയാണ് റിസോർട്ട് വാർത്തകളിൽ ഇടംപിടിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നടന്നതായുള്ള ആരോപണങ്ങൾക്കിടെ കേന്ദ്ര ഏജൻസികളായ ഇ ഡി യും ആദായനികുതി വകുപ്പും സ്ഥാപനത്തിൽ റെയ്‌ഡ്‌ നടത്തിയിരുന്നു. വിവാദങ്ങൾ ഉയർന്നതോടെ ഇ പി ജയരാജനും കുടുംബവും വൈദേകം റിസോർട്ടിൽ തങ്ങൾക്കുള്ള ഓഹരികൾ വിൽക്കാനൊരുങ്ങുന്നു എന്ന വാർത്തയും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി റിസോർട്ട് വാങ്ങുന്നുവെന്ന വാർത്ത പ്രചരിച്ചത്.

B4 Admin

Recent Posts

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

4 minutes ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

12 minutes ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

1 hour ago

നവഭാരതത്തിന്റെ കായിക കുതിപ്പിന് നഗോയയിൽ ഉജ്ജ്വല തുടക്കം; പുതിയ മെഡൽ ചരിത്രം കുറിക്കാൻ ഏഷ്യൻ ഗെയിംസ് വേദിയിൽ അണിനിരന്ന് ഇന്ത്യൻ സംഘം

ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…

1 hour ago

റിയാദ് വിമാനത്താവളത്തിന് സമീപം പുകച്ചുരുളുകള്‍. ഹൂതി ആക്രമണമെന്ന് സംശയം. ജാഗ്രതാ നിര്‍ദേശവും വിമാന സര്‍വീസുകളില്‍ തടസ്സവും

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…

2 hours ago

ഗുജറാത്തിന്റെ മോധേര സൂര്യക്ഷേത്രത്തിന് ആയിരമാണ്ട്. ശില്‍പ്പകലാ വിസ്മയത്തിന് ആദരം. സൂര്യക്ഷേത്രത്തിന്റെ പേരില്‍ 100 രൂപ നാണയവുമായി കേന്ദ്രസര്‍ക്കാര്‍

ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…

2 hours ago