പാരീസ്: പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെ പിഎസ് ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും സൗദി ക്ലബ്ബിലേക്ക്. സൗദി ക്ലബായ അല്‍ ഹിലാലുമായി രണ്ട് വര്‍ഷത്തെ ധാരണയിലെത്തിയതായാണ് റിപ്പോർട്ട്. വൈദ്യപരിശോധന പൂര്‍ത്തിയാക്കി ഇന്ന് തന്നെ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് സൂചന. 160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. അല്‍ ഹിലാലും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബുകളും മുന്‍ ക്ലബ് ബാഴ്സലോണയുമാണ് നെയ്മറിനെ സ്വന്തമാക്കാനായി രംഗത്തുണ്ടായിരുന്നത്.
2025 വരെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് നെയ്മര്‍ പിഎസ്ജിയുമായുള്ള ബന്ധം അവസാനിപ്പിച്ച് സൗദി ക്ലബ്ബിലേക്ക് മാറുന്നത്. 2017ല്‍ ലോക ഫുട്ബോളിലെ സര്‍വകാല റെക്കോഡ് തുകയ്ക്കാണ് ബ്രസീല്‍ താരം ബാഴ്സലോണയില്‍നിന്ന് പിഎസ്ജിയിലേക്ക് എത്തിയത്. 243 മില്യണ്‍ ഡോളറായിരുന്നു ട്രാന്‍സ്ഫര്‍ തുക. ഫ്രഞ്ച് ക്ലബ്ബിനായി 173 മത്സരത്തില്‍നിന്ന് 118 ഗോളുകള്‍ നെയ്മര്‍ നേടിയിട്ടുണ്ട്.
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…
വിജയ് മല്യ നാടുവിട്ടതോടെ സ്വർണ്ണം കടത്താൻ ചിലർ തീരുമാനിച്ചു ? ഉയർന്ന അളവിൽ സ്വർണ്ണം അടങ്ങിയ ശ്രീകോവിലിന്റെ മേൽക്കൂര കൊള്ളസംഘത്തിന്റെ…
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…
ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…