Sports

നെയ്മറിന് വീണ്ടും പരിക്ക്; സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും,നാല് മാസം വിശ്രമിക്കാൻ ഡോക്ടറുടെ നിർദ്ദേശം

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് പരിക്കിനെ തുടർന്ന് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. വലത് കണങ്കാലിന് ശസ്ത്രക്രിയ നടക്കുന്നതിനാൽ നാല് മാസം വരെ വിശ്രമിക്കാൻ ഡോക്ടർ നിർദ്ദേശം നൽകി.കാലിൽ നിരന്തരമായ പരിക്കുകളെ തുടർന്ന് ശസ്ത്രക്രിയ നിർബന്ധമാണെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.ദോഹയിലെ ആസ്‌പെറ്റാർ ആശുപത്രിയിലാകും നെയ്മറിന്റെ ശസ്ത്രക്രിയ നടത്തുകയെന്ന് പി എസ് ജി മാനേജ്‌മെന്റ് അറിയിച്ചു. ശക്തനായി കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്നാണ് നെയ്മർ വാർത്തകളോട് പ്രതികരിച്ചത്

ഫെബ്രുവരി 19ന് ലില്ലെക്കെതിരെ നടന്ന ലീഗ് മത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്. എതിർതാരവുമായി കൂട്ടിയിടിച്ച് നെയ്മർ മൈതാനത്ത് വീഴുകയും പിന്നാലെ കളം വിടുകയുമായിരുന്നു. കാലിൽ പൊട്ടലില്ലെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. എന്നാൽ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.കഴിഞ്ഞ നാല് വർഷത്തിനിടെ നാല് തവണയാണ് നെയ്മറിന് കണങ്കാലിൽ പരുക്കേറ്റത്. ഇതേ തുടർന്് മിക്ക സീസണുകളും താരത്തിന് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

Anusha PV

Recent Posts

സിപിഎമ്മിന്റെ കൊടി ഇനി എയറിൽ , പിഴുതെറിഞ്ഞ് ജനങ്ങൾ

സിപിഎമ്മിന്റെ ഗു-ണ്ടാ-യി-സ-ത്തി-ൽ പൊറുതിമുട്ടി ജനങ്ങൾ ചെയ്തത് കണ്ടോ ? ഇതൊരു തുടക്കം മാത്രം, ദൃശ്യം കാണാം

13 mins ago

ഖലിസ്ഥാനികള്‍ക്കായി കുടിയേറ്റനിയമം മാറ്റിയിട്ടില്ലെന്ന് കാനഡ; ജയശങ്കറിന് മറുപടിയുമായി ഇമിഗ്രേഷന്‍ മന്ത്രി

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതികള്‍ എന്നാരോപിക്കപ്പെടുന്നവരെ കാനഡയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ നിലപാടുകളോട് എതിര്‍പ്പുമായി…

34 mins ago

തിരുവല്ലയിൽ സ്‌കൂട്ടർ യാത്രികയെ വലിച്ചു താഴെയിട്ട മദ്യപാനി പിടിയിൽ ! പ്രതിയെ പോലീസ് വാഹനത്തിൽ കൈയ്യേറ്റം ചെയ്ത് പെൺകുട്ടിയുടെ ബന്ധുക്കൾ

തിരുവല്ലയിൽ സ്‌കൂട്ടർ യാത്രികയെ തടഞ്ഞു നിർത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക്…

44 mins ago

ബൂത്ത്തല പ്രവർത്തകരിൽ നിന്ന് ശേഖരിച്ച കണക്കുകൾ വിലയിരുത്തി ബിജെപി

കേരളത്തിൽ ബിജെപി പ്രതീക്ഷിക്കുന്നത് വമ്പൻ മുന്നേറ്റം ! വോട്ടിങ് ശതമാനം 20 കടക്കും I BJP

1 hour ago

രാഷ്ട്രീയക്കാരന് പ്രത്യേക നിയമമില്ലെന്ന് സുപ്രീം കോടതി; കെജ്‌രിവാളിന്റെ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവ് മറ്റന്നാള്‍; കസ്റ്റഡി കാലവധി 20 വരെ നീട്ടി

ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യഹ‍ര്‍ജിയിൽ വാദം പൂർത്തിയായി. മറ്റ് കേസുകൾ…

1 hour ago