തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വര്‍ധനവ്. നെയ്യാര്‍ ഡാം സ്റ്റേഷനിലെ എസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനില്‍ രോഗബാധിതരായവരുടെ എണ്ണം നാലായി. എസ്ഐക്ക് പോസിറ്റീവ് ആയതോടെ അടുത്ത സമ്പർക്കത്തിൽ ഉണ്ടായിരുന്ന സ്റ്റേഷനിലെ മറ്റു ഉദ്യോഗസ്ഥരെ മുഴുവൻ നിരീക്ഷണത്തിൽ ആക്കി.
പേരൂർക്കട എസ്എപി ക്യാമ്പിൽ നടന്ന പരിശോധനയില്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൂടുതൽ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരം ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ അടച്ചിടും. നാല് പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. തുടർന്നാണ് ആരോഗ്യവകുപ്പ് ഫയർ സ്റ്റേഷൻ അടച്ചിടാൻ നിർദ്ദേശം നൽകിയത്.
തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 1050 പേർക്കാണ് രോഗബാധയുണ്ടായത്. ഇതിൽ 1024 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് മാത്രം 99 ശതമാനത്തിന് മുകളിലാണ് സമ്പർക്കരോഗികളുടെ എണ്ണം. രോഗികളിൽ 22 പേർ ആരോഗ്യപ്രവർത്തകരാണ്. ഇത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു.
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…
നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…
പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്ക് ഫോഴ്സ്…
ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…
സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…