തിരുവനന്തപുരം: ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സൈബർ കുറ്റകൃത്യങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി അവബോധന ക്ലാസ് സംഘടിപ്പിച്ച് നെയ്യാറ്റിൻകര താലൂക്ക് എൻ എസ് എസ് യൂണിയൻ. യൂണിയൻ ചെയർമാൻ പി ഈ നാരായണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം ജില്ലാ ഹൈ ടെക് സെൽ അഡീഷണൽ സൂപ്രണ്ടന്റ് ഓഫ് പോലീസ് ബിജുമോൻ ക്ലാസ് നയിച്ചു. സോഷ്യൽ മീഡിയകളിലും മറ്റും ഒളിഞ്ഞിരിക്കുന്ന ചതികുഴികളെക്കുറിച്ചും അവയുടെ ദുരുപയോഗം തടയുന്നതിനെ കുറിച്ചുമെല്ലാം അദ്ദേഹം ക്ലാസ്സിൽ വിശദമായി സംസാരിച്ചു.
യോഗത്തിൽ വച്ച് മികച്ച തഹസിൽദാർക്കുള്ള കേരളാ സർക്കാരിന്റെ പുരസ്‌കാരം ലഭിച്ച ശോഭ സതീഷിനെ ആദരിക്കുകയുണ്ടായി. ഹ്യൂമൻ റിസോഴ്സ് സെൽ കോ ഓർഡിനേറ്റർ പ്രവീൺ കുമാർ സ്വാഗതവും, യൂണിയൻ സെക്രട്ടറി വി ഷാബു നന്ദിയും രേഖപ്പെടുത്തി. എൻ എസ് എസ് പ്രതിനിധി സഭ അംഗങ്ങളായ ഡി വേണുഗോപാൽ, വി നാരായണൻ കുട്ടി, അഡ്വ.അജയകുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ മധുകുമാർ, കെ രാമചന്ദ്രൻ നായർ, വിക്രമൻ നായർ, എൻ എസ് എസ് ഇൻസ്‌പെക്ടർ അരുൺ ജി നായർ എന്നിവർ നേതൃത്വം നൽകി
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…