പൂനെ: മഹാരാഷ്ട്ര ഐ എസ് മൊഡ്യൂൾ കേസിൽ പൂനെയിൽ അനസ്തേഷ്യാ ഡോക്ടറെ അറസ്റ്റ് ചെയ്ത് എൻ ഐ എ. സംസ്ഥാനത്ത് ഐ എസ് പദ്ധതി പ്രകാരം ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തു എന്നതാണ് കേസ്. ഇതേ കേസിൽ നേരത്തെ നാലുപേരെ എൻ ഐ എ സംഘം അറസ്റ്റ് ചെയ്തിരുന്നു. അദ്‌നാൻ അലി സർക്കാർ എന്ന ഡോക്ടറെ അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം അഞ്ചായി. പൂനെയിലെ നിരവധി ആശുപത്രികളിൽ ജോലിചെയ്യുന്ന ഇയാൾ ഐ എസ് ആശയങ്ങളിൽ ആകൃഷ്ടനാകുകയും രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താനായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്തു എന്നാണ് എൻ ഐ എ ആരോപണം. ജൂൺ 28 നാണ് എൻ ഐ എ കേസ് രജിസ്റ്റർ ചെയ്യുന്നത്.
സുബൈർ നൂർ മുഹമ്മദ്, താബിഷ് നാസർ സിദ്ദിഖി, ഷർജീൽ ഷെയ്ഖ്, സുൾഫിക്കർ അലി തുടങ്ങിയ ഭീകരരെയാണ് കഴിഞ്ഞ ജൂലൈ 03 ന് എൻ ഐ എ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതിൽ സുബൈറിനെ ചോദ്യം ചെയ്യുമ്പോഴാണ് അദ്‌നാൻ അലിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. തുടർന്ന് അലിയെ മുംബൈയിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പൂനെയിലെ ഡോക്ടറുടെ വീടും അന്നേദിവസം റെയ്‌ഡ് നടത്തിയിരുന്നു. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളുമടക്കം ഐ എസ് ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകൾ പിടിച്ചെടുത്തതായും എൻ ഐ എ അറിയിച്ചു. സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്താനും, രാജ്യത്തിനെതിരെ യുദ്ധം നടത്താനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങൾക്കും ഇവർ പദ്ധതിയിട്ടിരുന്നു. എൻ ഐ എ ആണ് അദ്‌നാൻ അലിയെ അറസ്റ്റ് ചെയ്തതെന്നും റെയ്‌ഡ് ഉൾപ്പെടെയുള്ള നടപടികളിൽ എല്ലാ സഹകരണവും ചെയ്തുനൽകിയതായി ലോക്കൽ പോലീസും അറിയിച്ചു.
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…