NIA arrests IS terrorist in Delhi; Muhammad Shahnaz, who had been declared a fugitive and had put a price of Rs 3 lakh on his head
ദില്ലി: എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരുന്ന ഐഎസ് ഭീകരൻ ഷാഫി ഉസാമ എന്ന മുഹമ്മദ് ഷാനവാസ് ദില്ലിയിൽ പിടിയിൽ. ദേശീയ അന്വേഷണ ഏജന്‍സി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് 3 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഭീകരനാണ് ഒളിത്താവളത്തിൽ കഴിയുന്നതിനിടെ പിടിയിലായത്. എഞ്ചിനീയറായ ഇയാൾ ഐഎസിന്റെ പൂനെ മൊഡ്യൂളിൽ പ്രവർത്തിച്ചിരുന്നയാളായിരുന്നു.
നേരത്തെ പൂനെയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ദില്ലിയിലേക്ക് കടന്നു കളയുകയായിരുന്നു. തുടർന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിലാകുന്നത്. ഷാനവാസിനെയും മറ്റ് മൂന്ന് ഭീകരവാദികളെയും കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയിലാണ് ഷാനവാസിനെ അറസറ്റ് ചെയ്തത്.
മഹാരാഷ്‌ട്രയിലെ പൂനെയിൽ ഐഎസ് മെഡ്യുളിൽ നിരവധി പേർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ കഴിഞ്ഞ മാസം വിവിധ ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിൽ ഭീകരതയും അക്രമവും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് എൻഐഎ കണ്ടെത്തി. ഇതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ നിരവധി പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഷാമിൽ സാക്വിബ് എന്നയാളുടെ വീട്ടിൽ നിന്ന് സംശയാസ്പദമായ രേഖകളും മറ്റും കണ്ടെത്തിയിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…