India

ഡി കമ്പനിക്കെതിരെ എൻ ഐ എ ഓപ്പറേഷൻ ? മുംബൈയിലെ രഹസ്യ കേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറി എൻ ഐ എ; സംസ്ഥാന വ്യാപക റെയ്‌ഡിൽ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അറസ്റ്റിൽ

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള കുറ്റവാളികളുടെ നെറ്റ്‌വർക്ക് ഡി കമ്പനിക്കെതിരെ സമീപകാലത്ത് നടന്നിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ നീക്കവുമായി എൻ ഐ എ. മുംബൈയിലും താനെയിലുമായി നടക്കുന്ന പരിശോധനകൾ ഇപ്പോഴും തുടരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട സംഘങ്ങളുടെ രഹസ്യകേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ എൻ ഐ എ റെയ്‌ഡ്‌ നടത്തിയത്. ദാവൂദ് നെറ്റ്‌വർക്ക് നടത്തിയ ഹവാല ഇടപാടുകൾ പിന്തുടർന്നാണ് എൻ ഐ എ റെയ്‌ഡ്‌. നാഗ്പാഡ, ഗോരേഗാവ്, ബോറിവാലി, സാന്താക്രൂസ്, മുംബ്ര, ഭേണ്ടി ബസാർ, തുടങ്ങിയ സ്ഥലങ്ങളിൽ എൻഐഎ സംഘം ഒരേസമയം റെയ്ഡ് നടത്തി. ഗുണ്ടാസംഘം ഛോട്ടാ ഷക്കീലിന്റെ സഹായി സലിം ഖുറേഷി എന്ന സലിം ഫ്രൂട്ടിനെയും മുംബൈയിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷക്കീലിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഖുറേഷിയെ ദക്ഷിണ മുംബൈയിലെ ഭേണ്ടി ബസാർ ഏരിയയിലെ വസതിയിൽ നിന്ന് എൻഐഎ നേരത്തെ പിടികൂടിയിരുന്നു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ഈ വർഷം ഫെബ്രുവരിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഖുറേഷിയെ ചോദ്യം ചെയ്തിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ദാവൂദുമായി ബന്ധമുള്ള ഹവാല ഇടപാടുകാർക്കും മയക്കുമരുന്ന് കച്ചവടക്കാർക്കുമെതിരെ എൻ ഐ എ നിയമനടപടികൾ ആരംഭിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിനെതിരായ എഫ്‌ഐആറിൽ, അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും കീഴിലുള്ള ഡി-കമ്പനി പ്രമുഖ വ്യക്തികളെ ആക്രമിച്ച് ഇന്ത്യയിലെ ജനങ്ങളിൽ ഭീകരത സൃഷ്ടിക്കാൻ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന് എൻഐഎ ക്ക് വിവരം ലഭിച്ചിരുന്നു.

 

Kumar Samyogee

Recent Posts

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

9 mins ago

സുരക്ഷിത ഇവിഎം ഉണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ഇലോണ്‍ മസ്‌ക്കിനോട് രാജീവ് ചന്ദ്രശേഖര്‍; വോട്ടിംഗ് മെഷീന്‍ ചര്‍ച്ചയും വെല്ലുവിളികളും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും. തോല്‍വിക്ക് കാരണം…

31 mins ago

റീസി ഭീ_ക_രാ_ക്ര_മ_ണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിൽ !

ഭീ_ക_ര_രെ തുടച്ചുനീക്കാൻ വമ്പൻ ഒരുക്കങ്ങൾക്ക് തുടക്കം അമിത് ഷാ കാശ്മീരിൽ ! അജിത് ഡോവലും കരസേനാ മേധാവിയും ഒപ്പം #amitshah…

40 mins ago

എന്താണ് വിദേശനാണ്യ ശേഖരം ? സമ്പദ് വ്യവസ്ഥയിൽ ഇതിന്റെ പ്രാധാന്യമെന്ത് ?

മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനത്ത് ഇന്ത്യ ഉടനെത്തും ! ഇത് ഇന്ത്യൻ കരുത്തിന്റെ സൂചന #foreignexchangereserves…

1 hour ago

അമേരിക്കയിൽ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച !പിഎൻജി ജ്വല്ലറിയുടെ സാൻ ഫ്രാൻസിസ്കോയിലെ ഔട്ട്ലറ്റ് കാലിയാക്കിയത് 20 പേരടങ്ങുന്ന മുഖം മൂടി സംഘം ; 5 പേർ അറസ്റ്റിൽ

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച. 20 പേരടങ്ങുന്ന സംഘമാണ് പുണെ ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലറിയുടെ സാൻ…

1 hour ago

ബ്രിട്ടീഷു കാലത്തെ ഐപിസിയും സിആര്‍പിസിയും ഇനിയില്ല, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ : നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രിമിനല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…

2 hours ago