CRIME

നിഥിന വധക്കേസ്; പ്രതി അഭിഷേകിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു; കേസിൽ കുറ്റപത്രം ഉടൻ

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി നിഥിന മോളുടെ(Nidhina Murder Update) കൊലപാതകത്തില്‍ പ്രതി അഭിഷേകിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കേസിൽ കുറ്റപത്രം സമർപ്പിക്കൽ വേഗത്തിലാക്കുക തന്നെയായിരിക്കും പോലീസിൻറെ ലക്ഷ്യം.

തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം പാലാ സെന്റ് തോമസ് കോളജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നിഥിനയെ സഹപാഠിയായ അഭിഷേക് ബൈജു കൊലപ്പെടുത്തിയത്.

പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആസൂത്രിത കൊലപാതകമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

അതേസമയം ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്.ഫോണുമായി ബന്ധപ്പെട്ടും ഇടക്ക് തർക്കം ഉണ്ടായിരുന്നു. എന്നാൽ ഇത് പിന്നെ തിരികെ നൽകി. കൊലപാതകം നടന്ന അന്നും ഫോണുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടാവുകയും ഫോൺ തിരികെ കൊടുക്കാൻ അമ്മ അഭിഷേകിനോട് പറയുകയും ചെയ്യുകയായിരുന്നു എന്നും വനിതാ കമ്മീഷനോട് അമ്മ ബിന്ദു കഴിഞ്ഞ ദിവസം വ്യക്തമാക്കി.

admin

Recent Posts

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

4 mins ago

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…

1 hour ago

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?

1 hour ago

അവിടെ എല്ലാം വ്യാജം !തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടും! എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്

ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…

1 hour ago

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

2 hours ago