India

നിജ്ജാർ പദ്ധതിയിട്ടത് ഭാരതത്തിൽ ഭീകരാക്രമണങ്ങൾക്കും കൊലപാതക പരമ്പരകൾക്കും! ആയുധ പരിശീലനം പൂർത്തിയാക്കിയത് പാകിസ്ഥാനിൽ! രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖ പുറത്ത്

ദില്ലി : കാനഡയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ, ഭാരതത്തിൽ ഭീകരാക്രമണം നടത്താനും കൊലപാതക പരമ്പരകൾക്കും പദ്ധതിയിട്ടിരുന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖ പുറത്തു വന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇയാൾ കൂട്ടുപിടിച്ചത് പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്) തലവൻ ജഗ്താർ സിങ് താരയെയാണ്. കാനഡയിൽ മന്ദീപ് സിങ് ധലിവാൾ, സർബ്ജിത് സിങ്, അനുപ്‌വീർ സിങ്, ദർശൻ സിങ് എന്നിവരടങ്ങിയ സംഘത്തെ നിജ്ജാർ പരിശീലിപ്പിച്ചെടുത്തു. 2015 ലെ ഡ‍ിസംബറിൽ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ഇവർക്ക് ആയുധപരിശീലനവും നൽകി.

ഇതിന് ഒരു കൊല്ലം മുൻപ് 2014ൽ ഹരിയാനയിലെ സിർസയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇയാൾക്ക് ഭാരതത്തിലെത്താൻ സാധിക്കാത്തതിനാൽ പദ്ധതി നടപ്പിലായില്ല. പിന്നാലെ മുൻ പഞ്ചാബ് ഡിജിപി മുഹമ്മദ് ഇസ്ഹാർ ആലം, പഞ്ചാബ് ആസ്ഥാനമായുള്ള ശിവസേന നേതാക്കളായ നിശാന്ത് ശർമ, ബാബ മാൻ സിങ് പെഹോവ വാലെ എന്നിവരെ വധിക്കാൻ നിജ്ജാർ നിർദേശം നൽകി.

പഞ്ചാബിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാതലവൻ അർഷ്ദീപ് സിങ് ഗില്ലിനൊപ്പവും നിജ്ജാർ പ്രവർത്തിച്ചു. 2020ൽ ‘സിഖ് വിരുദ്ധ പ്രവർത്തനങ്ങൾ’ ആരോപിക്കപ്പെട്ട മനോഹർ ലാൽ അറോറയെയും മകൻ ജതീന്ദർബീർ സിങ് അറോറയുടെയും വധിക്കാൻ അർഷ്ദീപിനെ നിജ്ജാർ ചുമതലപ്പെടുത്തി. 2020 നവംബർ 20നു നടന്ന ആക്രമണത്തിൽ മനോഹർ ലാൽ അദ്ദേഹത്തിന്റെ വസതിയിൽ വെടിയേറ്റു മരിച്ചു. പക്ഷേ മകൻ രക്ഷപ്പെട്ടു. ഇവരുടെ കൊലപാതകത്തിന് കാനഡയിൽനിന്നു നിജ്ജാർ പണം അയച്ചു. 2021ൽ ഭാർ സിങ് പുര ഗ്രാമത്തിലെ പുരോഹിതനെ കൊലപ്പെടുത്താനും നിജ്ജാർ അർഷ്ദീപിനോട് ആവശ്യപ്പെട്ടു. എന്നൽ പുരോഹിതൻ രക്ഷപ്പെട്ടു.

1996ൽ വ്യാജ പാസ്‌പോർട്ടിൽ കാനഡയിലേക്ക് കുടിയേറുകയും ചെയ്യുകയും അവിടെ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്ത നിജ്ജാർ, ആയുധ, സ്‌ഫോടക വസ്തു പരിശീലനത്തിനായാണ് പാകിസ്ഥാനിലേക്ക് പോയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

പഞ്ചാബ് ജലന്തറിലെ ഭാർ സിഭ് പുര സ്വദേശിയായ ഹർദീപ് സിങ് നിജ്ജാറിനെ ഗുർനേക് സിങ് എന്നയാളാണ് ക്രിമിനിൽ കുറ്റകൃത്യങ്ങളിലേക്കു നയിച്ചതെന്ന് രേഖയിൽ പറയുന്നു. 1980കളിലും 90കളിലും ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് (കെസിഎഫ്) തീവ്രവാദികളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. നിരവധി തീവ്രവാദ കേസുകളിൽ തന്റെ പേര് ഉയർന്നതിനെത്തുടർന്നാണ് 1996ൽ നിജ്ജാർ കാനഡയിലേക്ക് കുടിയേറിയത്.

B4 Admin

Recent Posts

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

6 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

6 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

9 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

11 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

12 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

18 hours ago