മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരനായ അനന്തു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലമായതിനാൽ രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്. പതിനഞ്ചുകാരന്റെ മരണത്തെ തുടർന്ന് യു ഡി എഫും ബിജെപിയും സർക്കാരിനും വനമന്ത്രിക്കും എതിരെ പ്രതിഷേധിച്ചിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞതോടെ വിഷയം വിവാദമാകുകയായിരുന്നു. വീണുകിട്ടിയ അവസരമായി കണ്ട് പ്രതിപക്ഷം സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുന്നു എന്നാണ് വനം മന്ത്രിയുടെ ആരോപണം.
സ്ഥലത്തെ യു ഡി എഫ് അനുകൂലിയായ പഞ്ചായത്ത് അംഗത്തിന് ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. എന്നാൽ പ്രതിപക്ഷ ഗൂഡാലോചന ഉണ്ടെങ്കിൽ മന്ത്രി അത് തെളിയിക്കണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് തിരിച്ചടിച്ചു. നിരുത്തരവാദപരമായ ആരോപണം ഉന്നയിച്ച വനംമന്ത്രി മാപ്പുപറയണമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും ആവശ്യപ്പെട്ടു. വനം മന്ത്രിയെ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും യു ഡി എഫ് ആവശ്യപ്പെടുന്നു. അപകടം വനം വകുപ്പിന്റെ അനാസ്ഥയാണെന്നും മന്ത്രി മാപ്പ് പറയണമെന്നും പി കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.
അതേസമയം പതിനഞ്ചുകാരന്റെ മരണത്തിന് കാരണമായ കെണിയൊരുക്കിയ പ്രതി വിനീഷ് പോലീസിന്റെ പിടിയിലായി. പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റസമ്മതം നടത്തുകയും ചെയ്‌തതായി പോലീസ് അറിയിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇറച്ചിക്കായി വൈദ്യുതി ഉപയോഗിച്ച് കാട്ടുപന്നിയെ വേട്ടയാടാനായി പ്രതി ശ്രമിക്കുകയായിരുന്നു. കെ എസ് ഇ ബി വൈദ്യുത ലൈനിൽ നിന്ന് നേരിട്ട് പ്രതി കെണിയൊരുക്കാനായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. മറ്റുള്ളവർക്ക് അപകടമുണ്ടാകും എന്ന് അറിഞ്ഞുകൊണ്ട് നടത്തിയ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്ന് പോലീസ് അറിയിച്ചു. നിലവിൽ ഒരു പ്രതിമാത്രമാണുള്ളത്. മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്നന്വേഷിക്കാൻ പോലീസ് പ്രതി വിനീഷിന്റെ ഫോൺ രേഖകൾ പരിശോധിക്കുകയാണ്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…