India

ക്ലാസ് മുറിയിൽ കുട്ടികൾക്ക് നിസ്‌കാരത്തിന് അനുമതി; സർക്കാർ സ്കൂളിനെതിരെ പ്രതിഷേധം ശക്‌തം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ബെംഗളൂരു: ക്ലാസ് മുറിയിൽ കുട്ടികൾക്ക് നിസ്‌കാരത്തിന് അനുമതി (Niskaram In School) നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. കർണാടകയിലെ കോളാർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്‌കൂളിലെ പ്രധാനാധ്യാപികയുടെ വിവാദ അനുമതിക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എല്ലാ വെളളിയാഴ്ചകളിലും കുട്ടികൾക്ക് ക്ലാസ് മുറിയിൽ നിസ്‌കരിക്കാൻ അനുമതി നൽകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.

മുൾബാഗൽ സോമേശ്വര പാളയബലെ ചെങ്കപ്പ ഗവൺമെന്റ് കന്നഡ മോഡൽ ഹയർ പ്രൈമറി സ്‌കൂളിലാണ് സംഭവം. പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ രെവാന സിദ്ധപ്പയോട് സ്‌കൂൾ സന്ദർശിക്കാനും സ്‌കൂളിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുളള വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനുമാണ് ജില്ലാ അധികൃതർ നിർദ്ദേശിച്ചത്. എന്നാൽ നിസ്‌കാരത്തിന് താൻ അനുമതി നൽകിയിട്ടില്ലെന്നും കുട്ടികൾ സ്വമേധയാ അങ്ങനെ ചെയ്യുകയായിരുന്നെന്നുമാണ് പ്രധാനാധ്യാപികയായ ഉമാ ദേവിയുടെ പ്രതികരണം.നിസ്‌കാര സമയത്ത് താൻ സ്‌കൂളിൽ ഉണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. സംഭവം ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസർ വിളിച്ച് അറിയിച്ച ഉടൻ താൻ സ്‌കൂളിലേക്ക് ഓടിയെത്തുകയായിരുന്നെന്നും അവർ പറഞ്ഞു. എന്നാൽ സംഭവത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടോയെന്ന് ഉൾപ്പെടെയുളള കാര്യങ്ങൾ അന്വേഷണ വിധേയമാക്കും.

പല സ്ഥലങ്ങളിലും പൊതുസ്ഥലത്തെ നിസ്‌കാരത്തിന് പിന്നിൽ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പൊതുസ്ഥലങ്ങളിലെ നമസ്‌കാരത്തിനെതിരെ കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ അടുത്തിടെയും വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷനിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ നടത്തിയ പരസ്യ നിസ്‌കാരവും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ സ്കൂളിലും ഇത്തരത്തിലൊരു സംഭവം നടന്നിരിക്കുന്നത്.

Anandhu Ajitha

Recent Posts

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

11 hours ago

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

11 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

12 hours ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

12 hours ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

12 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

13 hours ago